ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ജനപ്രതിനിധികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു.
ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ നിർവഹിച്ചു.
ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട സുനിത മാത്യു, ഭാവന വിനോദ്, ഹനീഫ തെച്ച്യാട് , സിബി തോമസ് എന്നിവരെ ആദരിച്ചു.
വിദ്യാർഥികളുടെ നേതൃത്വത്തിൽ വിവിധ ആഘോഷ പരിപാടികളും സംഘടിപ്പിക്കപ്പെട്ടു.
സ്കൂളിൽ വിളഞ്ഞ കരനെല്ലിൻ്റെ പായസവും കേക്കും വിതരണം ചെയ്തു.
പി ടി എ പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി പിടിഎ ഭാരവാഹികളായ നജുമുദീൻ , ശ്രുതി സുബ്രഹ്മണ്യൻ, ബിജു മാത്യു സ്കൂൾ ലീഡർ എമിൽ ജോസഫ് ജനപ്രതിനിധികളും പ്രസംഗിച്ചു.


إرسال تعليق