മുക്കം:
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിൽ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു
വി ബിജി റാംജി ബിൽ പിൻവലിക്കുക
തൊഴിൽ ദിനം വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു
കാരമൂല പാലത്തിന് സമീപം നിന്ന് ആരംഭിച്ച
പ്രതിഷേധ പ്രകടനം കാരമൂല അങ്ങാടിയിൽ സമാപിച്ചു.
തുടർന്ന് നടന്ന
വിശദീകരണ യോഗം സി പി ഐ എം തിരുവമ്പാടി ഏരിയാ സെക്രട്ടറി വി കെ വിനോദ് ഉദ്ഘടനം ചെയ്തു .
എൻ ആർ ഇ ജി പഞ്ചായത്ത് പ്രസിഡന്റ് എം ദിവ്യ ചടങ്ങിൽ അധ്യക്ഷത വഹിച്ചു , എൻ ആർ ഇ ജി പഞ്ചായത്ത് സെക്രട്ടറി കെ കെ നൗഷാദ്
, കെ ശിവദാസൻ , കെ പി ഷാജി , മന്ത്ര വിനോദ് , സജിതോമസ് , സുബൈദ മാളിയേക്കൽ , സവാദ് ഇബ്‌റാഹീം എന്നിവർ സംസാരിച്ചു.


إرسال تعليق