കൊടുവള്ളി : മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത് ജനുവരി ഒന്ന് മുതൽ 16 വരെ നടത്തുന്ന കേരളയാത്രയുടെ പ്രചാരണാർഥം സംഘടിപ്പിച്ച ജില്ലാ യാത്രക്ക് കൊടുവള്ളിയിൽ ഉജ്ജ്വല സ്വീകരണം നൽകി.

കൊടുവള്ളി എം പി സി ജംഗ്ഷനിൽ നടന്ന സ്വീകരണ പരിപാടിയിൽ കെ പി ഹുസൈൻ മുസ്‌ലിയാർ പ്രാർത്ഥന നിർവഹിച്ചു.

കേരള മുസ്ലിം ജമാഅത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്‌തു. ജാഥാ ക്യാപ്റ്റൻ അബ്ദുർറഹ്മാ ൻ ബാഖവി മടവൂർ സ്വീകരണ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
കേരള മുസ്ലിം ജമാഅത് കൊടുവള്ളി സോൺ പ്രസിഡന്റ്
വി പി നാസർ സഖാഫി കരീറ്റിപ്പറമ്പ് അധ്യക്ഷത വഹിച്ചു.
എസ് വൈസ് സ്റ്റേറ്റ് സെക്രട്ടറി കലാം മാവൂർ ആമുഖ ഭാഷണം നടത്തി. എസ് വൈ എസ് കോഴിക്കോട് നോർത്ത് ജനറൽ സെക്രട്ടറി സി കെ റാഷിദ് ബുഖാരി പ്രമേയ പ്രഭാഷണം നടത്തി. ജാഥ ക്യാപ്റ്റൻ ടി കെ അബ്ദുറഹ്മാൻ ബാഖവി ഉസ്താദിനെ സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി ആദരിച്ചു.
എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ജാബിർ നെരോത്ത്,
അഹ്മദ് കബീർ എളെറ്റിൽ
രാഷ്ട്രീയ രംഗത്തെ പ്രമുഖരായ
പി ടി എ റഹീം എം എൽ എ 
കെ കെ എ കാദർ (വൈസ് ചെയർമാൻ, നഗരസഭ)
സംസാരിച്ചു.മസ്ലിം ജമാഅത് ജില്ല ഫിനാൻസ് സെക്രട്ടറി കെ വി തങ്ങൾ,പി ജി എ തങ്ങൾ പന്നൂർ, സുബൈർ സഖാഫി കുറ്റിക്കാട്ടൂർ, യൂസുഫ് സഖാഫി, എ കെ സി മുഹമ്മദ്‌ ഫൈസി, അബൂബക്കർ സഖാഫി വെണ്ണക്കോട്, ജി അബൂബക്കർ, സലീം അണ്ടോണ, ബശീർ സഖാഫി,ഒ എം അബൂബക്കർ ഫൈസി അഫ്സൽ മാസ്റ്റർ കൊളാരി സംബന്ധിച്ചു. 
കേരള മുസ്ലിം ജമാഅത് കൊടുവള്ളിസോൺ ജനറൽ സെക്രട്ടറി ഒ എം മുഹമ്മദ്‌ ബഷീർ സഖാഫി സ്വാഗതവും സ്വാഗതസംഘം കൺവീനർ ഡോ. അബൂബക്കർ നിസാമി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post