തെരഞ്ഞെടുപ്പിൽ ജയിച്ച കാരശേരി ജില്ലാ പഞ്ചായത്ത് ഡിവിഷൻ നിയുക്ത മെമ്പർ മിസ്ഹബ് കീഴരിയൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വട്ടപ്പറമ്പിൽ മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ബിജു എണ്ണാർ മണ്ണിൽ, പി.ആർ. അജിത എന്നിവർ തിരുവമ്പാടി പഞ്ചായത്തിൽ വോട്ടർമാർക്ക് നന്ദി അറിയിച്ച് പര്യടനം നടത്തി.  തൊണ്ടിമ്മൽ, മരക്കാട്ട് പുറം, താഴെ തിരുവമ്പാടി, മറിയപ്പുറം, അമ്പലപ്പാറ, തിരുവമ്പാടി ടൗൺ, പാമ്പിഴിഞ്ഞപ്പാറ എന്നിവിടങ്ങളിൽ വോട്ടർമാർക്ക് നന്ദി അറിയിച്ച് പൊതുയോഗം നടത്തി. നിയുക്ത മെമ്പർമാരായ മിസ്ഹബ് കീഴരിയൂർ, വട്ടപ്പറമ്പിൽ മുഹമ്മദ്, പി.ആർ അജിത, ബിജു എണ്ണാർ മണ്ണിൽ എന്നിവർ നന്ദി അറിയിച്ച് സംസാരിച്ചു. യു.ഡി.എഫ് നേതാക്കളായ സി.കെ. കാസിം, സുന്ദരൻ എ പ്രണവം, അബ്ദുസമദ് പേക്കാടൻ, ഷെറിന കിളിയണ്ണി, അഷ്‌കർ ചെറിയമ്പലത്ത്,
പിഎം മുജീബ് റഹ്‌മാൻ,
മോയിൻ കാവുങ്ങൽ, 
ടി ഒ അബ്ദുറഹ്മാൻ, 
അലിഹസ്സൻ പരിയേടത്ത്,
മുജീബ് പേക്കാടൻ,
നബീസ അസ്‌കർ,
പ്രീത സുരേഷ്,
സലീന പയ്യടിപറമ്പിൽ, 
ജവഹർ പുന്നക്കൽ,
കെ.അനില,
ഇ പി ബാബു,
യൂനുസ് മാസ്റ്റർ,
സെയ്ദ് ഫസൽ, എന്നിവർ സംസാരിച്ചു

സുന്ദരൻ എ. പ്രണവം
പ്രസിഡണ്ട്
കോൺഗ്രസ് മണ്ഡലം കമ്മറ്റി

Post a Comment

Previous Post Next Post