പുതുപ്പാടി:
 കൈതപ്പൊയിൽ ജി എം യു പി സ്കൂളിന്റെ 
 77ാം
 വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് സ്വീകരണം നൽകി.

  പിടിഎ  പ്രസിഡന്റ് അഷറഫ് സി അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രഥമ അധ്യാപകൻ ഷാബു കെ സ്വാഗതം പറഞ്ഞു.  
 സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വികസന സംവാദത്തിൽ കുട്ടികളുടെ ചോദ്യങ്ങൾക്ക് ഭരണസമിതിക്ക് വേണ്ടി  പഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി മറുപടി പറഞ്ഞു.


 പഞ്ചായത്തിലെ ഏക ഗവൺമെന്റ് യുപി സ്കൂൾ ആയതിനാൽ തന്നെ ബിൽഡിംഗ് മെയിന്റനൻസ്, അടുക്കള ഉപകരണങ്ങൾ, ശുചീകരണ പ്രവർത്തനം, സ്പോർട്സ് അക്കാദമി, ഓപ്പൺ ഓഡിറ്റോറിയത്തിലേക്ക് ഫാൻ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി 20 ലക്ഷത്തോളം രൂപയുടെ സഹായം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഭരണസമിതിക്കുവേണ്ടി പ്രസിഡന്റ് ഉറപ്പു നൽകി.

 സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ഷറഫുദ്ദീൻ കെ കെ, നാജിയ ടീച്ചർ, വാർഡ് മെമ്പർമാരായ സമീർ പുളിക്കൽതൊടി, അഷറഫ്  ടി,  ശ്രീജിത്ത് എലോക്കര, ഷാഫി വളഞ്ഞപാറ, മോളി ആന്റോ, ശിഹാബ് അടിവാരം. എന്നിവർ ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഡോ. രതീഷ് കുമാർ ചടങ്ങിന് നന്ദി  പറഞ്ഞു.

Post a Comment

Previous Post Next Post