താമരശ്ശേരി:
കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ ഡിസംബർ 26 മുതൽ ജനുവരി ഒന്നുവരെ താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തിയ സപ്തദിന സഹവാസ ക്യാമ്പിന് സമാപനമായി.
സമാപന സമ്മേളനം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റസീന സിയാലി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ഹബീബ് റഹ്മാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പിടിഎ പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട് മുഖ്യാതിഥിയായി.
കരുതൽ കവചം, വിത്തും കൈക്കോട്ടും, മണ്ണും മനുഷ്യനും, ഹരിത സാക്ഷ്യം, ലഹരിക്കെതിരെ സമൂഹ ജാഗ്രത ജ്യോതി, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ നൃത്തശില്പം, കൈ മുതൽ, മറ്റു കലാസാംസ്കാരിക പരിപാടികൾ എന്നീ വിവിധ പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധയാർജിച്ച ഒരുകൂട്ടം പ്രവർത്തനങ്ങൾ വീട്ടുകാർക്കും നാട്ടുകാർക്കും ഉപയോഗപ്രദമാകുന്ന രീതിയിൽ വളണ്ടിയേഴ്സ് പ്രാപ്തരാക്കാൻ ഈ എൻഎസ്എസ് സഹവാസ ക്യാമ്പ് ഏറെ പ്രയോജന മായി.
പതിനഞ്ചാം വാർഡ് മെമ്പർ നസീറ ,എസ് എം സി ചെയർമാൻ യൂസഫ്, ബുഷറ, സക്കീർ, സെലീന എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു . പ്രിൻസിപ്പാൾ മഹേഷ് കെ ബാബു വർഗ്ഗീസ് സ്വാഗതവും അധ്യാപകരായ സാബു എബ്രഹാം, ലിൻസി അഗസ്റ്റിൻ, എൻ എസ് എസ് ലീഡർമാരായ റയാൻ ജാബിർ, ഫാത്തിമ റിൻഷ, റൈഹാന, ധാനിഷ് അഫ്ലു, എൽറ്റ മരിയ വർഗ്ഗീസ് എന്നിവർ ക്യാമ്പനുഭവങ്ങൾ പങ്കിട്ടു. പ്രോഗ്രാം ഓഫീസർ പ്രസീന പി വി ക്യാമ്പവലോകനം നടത്തി. എൻ എസ് എസ് വളണ്ടിയർ കുമാരി ഫാത്തിമ ഫിദ നന്ദിയും രേഖപ്പെടുത്തി.

Post a Comment