ഓമശ്ശേരി: 
ഇമാം ശാഫിഈ ( റ ) വിൻ്റെ ആണ്ടിനോടനുബന്ധിച്ച് നവ ഫൗണ്ടേഷനും ബാഖിയാത്തുസ്സ്വാലിഹാത്തും സംയുക്തമായി ഇസ്‌ലാമിലെ സാമ്പത്തിക ക്രയവിക്രയം എന്ന വിഷയത്തിൽ ഫിഖ്ഹ് സമ്മിറ്റ് സംഘടിപ്പിച്ചു. തൂങ്ങാംപുറം ബാഖിയാത്തിൽ നടന്ന സമ്മിറ്റിൽ പ്രിൻസിപ്പാൾ അശ്റഫ് സഖാഫി വെണ്ണക്കോട് മുഖ്യ പ്രഭാഷണം നടത്തി. ഉമൈർ സഖാഫി കോട്ടക്കൽ ആമുഖ പ്രസംഗവും ഹംസ സഅദി ചേപ്പൂർ, സുറാഖത്ത് സഖാഫി ഫറോഖ് , സ്വാദിഖ് സഖാഫി ചെമ്മാട് , അസ്‌ലം സഖാഫി പള്ളിക്കൽ ബസാർ എന്നിവർ വിവിധ വിഷയങ്ങളിൽ പേപ്പർ പ്രസൻ്റേഷനും നടത്തി. ജുനൈദ് സഖാഫി കുണ്ടൂർ, ഹാഫിള് ഫാളിൽ അൽ ഹസനി ,റഹൂഫ് അഹ്സനി തിരൂർസംബന്ധിച്ചു.

ഫോട്ടോ :
ഇമാം ശാഫിഈ അനുസ്മരണത്തോടനുബന്ധിച്ച് തൂങ്ങാംപുറം ബാഖിയാത്തിൽ നടന്ന ഫിഖ്ഹ് സമ്മിറ്റ് അശ്റഫ് സഖാഫി വെണ്ണക്കോട് ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post