താമരശ്ശേരി:
മേഖലയിലെ സാധാരണക്കാരായ രോഗികൾക്ക് വലിയ ആശ്വാസമായിരുന്ന താമരശ്ശേരിയിലെ നീതി മെഡിക്കൽ സ്റ്റോർ അടച്ചുപൂട്ടാനുള്ള നീക്കം കൺസ്യൂമർഫെഡ് പുര പരിശോധിക്കുമെന്നും മെഡിക്കൽ സ്റ്റോർ താമരശ്ശേരിയിൽ തന്നെ തുടരുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കൺസ്യൂമർഫെഡ് അധികൃതർ അറിയിച്ചതായി ഡോ. എം.കെ മുനീർ എംഎൽഎ വ്യക്തമാക്കി.
നഷ്ടത്തിലാണെന്ന കാരണം ചൂണ്ടിക്കാട്ടി ഫെബ്രുവരി ഒന്നു മുതൽ സ്ഥാപനം പൂട്ടാനായിരുന്നു അധികൃതരുടെ ആദ്യ തീരുമാനം. ഇതിന്റെ ഭാഗമായി ഫെബ്രുവരി 14-നകം കെട്ടിടം ഒഴിഞ്ഞു നൽകാൻ കോഴിക്കോട് റീജണൽ മാനേജർ നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ, ഒന്നര പതിറ്റാണ്ടോളമായി കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കിയിരുന്ന ഈ സ്ഥാപനം നിർത്തലാക്കുന്നതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നു വന്നിരുന്നതിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎ കൺസ്യൂമർഫെഡ് ചെയർമാനുമായി സംസാരിച്ചത്.
വരുമാനം കുറഞ്ഞ മറ്റ് പല നീതി സ്റ്റോറുകളും സംസ്ഥാനത്ത് പ്രവർത്തിക്കുമ്പോൾ ലാഭകരമായി പ്രവർത്തിക്കുന്ന താമരശ്ശേരിയിലെ യൂണിറ്റ് പൂട്ടുന്നത് യുക്തിസഹമല്ലെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.

Post a Comment