കൂടരഞ്ഞി :
കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ആരോഗ്യം ആനന്ദം വൈബ് 4 വെൽനെസ്സ് ക്യാമ്പയിനിന് തുടക്കമായി.
ക്യാമ്പയിനിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം താഴെ കൂടരഞ്ഞി ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജ് കുട്ടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മെമ്പർ രത്ന രാജേഷ് അധ്യക്ഷനായി.
ആരോഗ്യ കരമായ ജീവിതത്തിനാവിശ്യമായ നാല് പ്രധാന സന്ദേശങ്ങളാണ് ഈ ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. ആരോഗ്യ കരമായ ഭക്ഷണം, ആരോഗ്യ കരമായ വ്യായാമം, ആരോഗ്യ കരമായ പരിപാലനം, കൃത്യമായ ഉറക്കം എന്നതാണ് വൈബ് നാല് വെൽനെസ്സ് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് വിഷയവതരണം നടത്തികൊണ്ട് മെഡിക്കൽ ഓഫീസർ ഡോക്ടർ പി. കെ ദിവ്യ സംസാരിച്ചു.
കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ അഞ്ച് ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ നടന്ന ക്യാമ്പയിൻ മഞ്ഞക്കടവിൽ
ബോബി ഷിബു,,കൂമ്പാറ സകീന സലീം,
മെയിൻ സെന്റർ
ആയിഷാബി ഷിയാസ്, കക്കാടംപൊയിൽ വൈസ് പ്രസിഡണ്ട്
ജോർജ് കുട്ടി എന്നിവർ ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് ഇൻസ്പെക്ടർ
കെ. ബി ശ്രീജിത്ത്, ഐ. സി. എസ്. സൂപർവൈസർ പി.ഷബ്ന, പബ്ലിക് ഹെൽത്ത് നേഴ്സ് എം.ഖദീജ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ ആശ വർക്കർമാർ, അങ്കണവാടി ടീച്ചർമാർ, MLSP എന്നിവർ
നേതൃത്വo നൽകി

Post a Comment