കോടഞ്ചേരി :
14 ജില്ലകളിൽ നിന്നും ആൺകുട്ടികളും, പെൺകുട്ടികളും ഉൾപ്പെടെ 1120 കായിക താരങ്ങളും, 40 ഒഫീഷ്യൽസും, പങ്കെടുക്കുന്ന സംസ്ഥാന ജൂനിയർ, യൂത്ത് സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് കോടഞ്ചേരി സെൻ്റ് ജോസഫ് സ്റ്റേഡിയത്തിൽ ആരംഭിച്ചു.

3 ദിവസം നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഗിരീഷ് ജോൺ ഉത്ഘാടനം ചെയ്തു.

ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം, മലപ്പുറം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, ആലപ്പുഴ, കോഴിക്കോട് , കോട്ടയം ജില്ലകൾ ക്വാട്ടർ ഫൈനലിൽ പ്രവേശിച്ചു.
ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം, കണ്ണൂർ, കൊല്ലം, കോഴിക്കോട് ജില്ലകൾ സെമിഫൈനലിൽ പ്രവേശിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് മെമ്പർ ജോബി ഇലന്തൂർ, കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ്, മെമ്പർ ബേബി തോമസ്, കെ എം ജോസഫ്, വിപിൻ സോജൻ, കെ.ഹംസ, കെ.എം ജവാദ്, പി.എം എഡ്വേർഡ് എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post