തിരുവമ്പാടി :
ലിസ പെയിൻ ആൻ്റ് പാലിയേറ്റീവ് സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കിടപ്പു രോഗികൾക്കു വേണ്ടി
കോഴിക്കോട്ടേക്ക്
സംഘടിപ്പിച്ച
വിനോദയാത്ര, രോഗികൾക്ക് ആശ്വാസ യാത്രയിതീർന്നു.
പരസഹായമില്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത ഇരുപത് രോഗികളും അവരുടെ
കൂട്ടിരിപ്പുകാരുമാണ് യാത്രയിൽ പങ്കെടുത്തത്. വർഷങ്ങളായി വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതിരുന്നവർക്ക്
ഈ യാത്ര വലിയ സന്തോഷത്തിൻ്റെ അനുഭവമായിരുന്നു.
കോഴിക്കോട് നഗരം ചുറ്റി കണ്ടതിനു ശേഷം
സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ
ഒരുക്കിയ സ്വീകരണ പരിപാടിയിലും കലാവിരുന്നിലും സംഘാഗങ്ങൾ പങ്കെടുത്ത് വിശ്രമിച്ചു.
തുടർന്ന് കടൽ തീരത്ത്
അസ്തമനവും കണ്ടാണ് യാത്രാ സംഘം മടങ്ങിയത്.
പൊതു ഫണ്ടിൽ നിന്ന്
പണമെടുക്കാതെ വോളണ്ടിയേഴ്സ് സ്വന്തമായാണ് ഈ യാത്രയുടെ ചെലവ് വഹിച്ചത് . ഇരുപതിലധികം വോളണ്ടിയേഴ്സ് യാത്രാ സംഘത്തിലുണ്ടായിരുന്നു.ലിസ പെയിൻ ആൻ്റ് പാലിയേറ്റീവ് ചെയർമാൻ ഡോ. പി.എം മത്തായി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
പ്രസിഡൻ്റ് കെ സി മാത്യു, സെക്രട്ടറി ബിനു ജോസ്, ട്രഷറർ രാജൻ ചെമ്പകം, ജോർജ് മുണ്ടാട്ട് എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. യാത്രയിൽ പങ്കെടുത്ത രോഗികൾക്കുള്ള സമ്മാന വിതരണം
ഡോ. പി എം മത്തായി നിർവഹിച്ചു .

Post a Comment