തിരുവമ്പാടി :
തറിമറ്റം പ്രതീക്ഷാ സ്വാശ്രയ സംഘം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബോസ് ജേക്കബ്ബ്, പ്രീതി രാജീവ് എന്നിവർക്ക് സ്വീകരണം നൽകി. വാർഡുകളുടെ വികസന പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും അയൽ സഭകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു. യോഗത്തിൽ സംഘം പ്രസിഡണ്ട് ടോമി മറ്റത്തിൽ അധ്യക്ഷത വഹിച്ചു. കോഡിനേറ്റർ എം.കെ തോമസ് സ്വാഗതവും സെക്രട്ടറി ജോസ് മാത്യു നന്ദിയും രേഖപ്പെടുത്തി. ബിനു വായാറ്റു കുന്നേൽ,ജോസുകുട്ടി അരിത്തറ,സജിത്ത് കെ ആർ,ഹനീഫ ആച്ചപ്പറമ്പിൽ, സെബാസ്റ്റ്യൻ കെ വി, ബിജു വെള്ളാരം കുന്നേല്‍,സാന്റോ മങ്ങാട്ട്, ജിജി ഇടത്തിനാകുന്നേൽ, ജോണി അബ്രാഹം അഴകത്ത്, ഷിജോ മാത്യു എന്നിവർ പ്രസംഗിച്ചു.

إرسال تعليق