മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി അധ്യക്ഷനുമായ അജിത് പവാറും സ്റ്റാഫ് അംഗങ്ങളും ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു.
66കാരനായ അജിത് പവാറിനെ അതീവ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച രാവിലെ 8.45ഓടെ അടിയന്തര ലാൻഡിങ്ങിനിടെ വിമാനം തകർന്നുവീഴുകയായിരുന്നു എന്നാണ് വിവരം. ആറുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. അജിത് പവാറിന്‍റെ മരണം വാർത്ത ഏജൻസിയായ പി.ടി.ഐ സ്ഥിരീകരിച്ചു.
മുംബൈയിൽനിന്ന് ഇന്ന് പുലർച്ചെ പൊതുപരിപാടിയിൽ പങ്കെടുക്കാനായാണ് അജിത് പവാറും അംഗരക്ഷകർ ഉൾപ്പെടെ മറ്റ് അഞ്ച് പേരും സ്വകാര്യ ജെറ്റ് വിമാനത്തിൽ സഞ്ചരിച്ചത്. അപകടത്തിൽപ്പെട്ട ആറുപേരെയും അതീവ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ലെന്നാണ് വിവരം. വിമാനം പൂർണമായും കത്തിനശിച്ചു. ബാരാമതി വിമാനത്താവളത്തിനടുത്തുള്ള ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്.
സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം ഇടിച്ചിറക്കാൻ ശ്രമിക്കുകയായി
രുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടസമയത്ത് അജിത് പവാറിന്റെ അംഗരക്ഷകരടക്കം ആറ് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ബാരാമതിയിൽ ചില പൊതുയോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം സ്ഥലത്തെത്തിയത്. സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ വിമാനത്തിന്റെ ചിന്നിച്ചിതറിയ ഭാഗങ്ങളും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസുകളും കാണാം.
എൽ & എസ് ഏവിയേഷന്റെ പ്രൈവറ്റ് ബിസിനസ് ക്ലാസ് ജെറ്റ് വിമാനമാണ്. ലിയർജെറ്റ് 45XR വിഭാഗത്തിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്.

إرسال تعليق