സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം. പോയിൻ്റ് പട്ടികയില്‍ കണ്ണൂര്‍ ജില്ലായാണ് മുന്നിലുള്ളത്. 965 പോയിൻ്റുമായി കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്താണുള്ളത്.
960 പോയിൻ്റുമായി തൃശ്ശൂർ രണ്ടാം സ്ഥാനത്തും 957 പോയിൻ്റുമായി പാലക്കാട് മൂന്നാംസ്ഥാനത്തുമാണ്. 235 ഇനങ്ങളാണ് പൂർത്തിയായത്. ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാവും.


അതേസമയം, എട്ട് വർഷത്തിന് ശേഷമാണ് തൃശൂർ ജില്ല സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്. നഗരത്തിലെ 25 വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. 249 മത്സര ഇനങ്ങളിലായി ഏകദേശം 15,000 വിദ്യാർഥികള്‍ കലോത്സവത്തില്‍ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ 96 ഇനങ്ങളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 105 ഇനങ്ങളും ഉൾപ്പെടുത്തി.

ഇതിന് പുറമേ സംസ്കൃതോത്സവത്തിൽ 19 ഇനങ്ങളും അറബിക് കലോത്സവത്തിൽ 19 ഇനങ്ങളും ഉണ്ടായിരുന്നു. മത്സരാർഥികൾക്ക് ബുദ്ധിമുട്ടുകൾ ഒഴിവാക്കി, കാണികൾക്കും ആസ്വാദ്യകരമാകുന്ന രീതിയിലാണ് മത്സര സമയക്രമം ഒരുക്കിയത്.


Post a Comment

أحدث أقدم