ഓമശ്ശേരി: ജനവാസ കേന്ദ്രത്തിലേ തോട്ടിലേക്ക് മലിന ജലം തള്ളുന്നുന്നത് കാരണം നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്.ഓമശ്ശേരിയിലെ ജനവാസ കേന്ദ്രത്തിലൂടെ ഒഴുകുന്ന തോട്ടിലേക്കാണ് സ്വകാര്യ ആശുപത്രിയിൽ നിന്നും ഹോട്ടലുകളിൽ നിന്നും മലിന ജലം തള്ളുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.




 പ്രതിഷേധാത്മകമായി നാട്ടുകാർ താഴെ ഓമശ്ശേരി ബസ്റ്റോപ്പിന് പുറകിൽ ഉള്ള തോട് അടച്ചു പഞ്ചായത്ത്‌ നേരത്തെ സ്ഥാപിച്ച ഹരിതം സുന്ദര ഓമശ്ശേരി എന്നും ഹരിത സുന്ദര ടൗൺ എന്നുമുള്ള ബോർഡുകളും സ്ഥാപിച്ചിരിക്കുകയാണ്. വർഷങ്ങളായി ഈ രീതി തുടർന്നിട്ടും ഇത് വരെ സാശ്വത പരിഹാരം കാണാത്തത് കൊണ്ടാണ് നാട്ടുകാർ തോട് അടച്ചതും ബോർഡ് സ്ഥാപിച്ചതും. പരിഹാരം ഉറപ്പായാൽ മാത്രമേ കെട്ട് തുറന്നു വിടുകയുള്ളൂ എന്നാണ് നാട്ടുകാർ പറയുന്നത്.

തോടിന് സമീപം ഉള്ള സ്ഥാപനങ്ങളിൽ തോടിന് മുകളിൽ സ്ഥാപിച്ച സ്ലേബുകൾ മാറ്റി ഗ്രില്ല് സ്ഥാപിച്ചാൽ മാത്രമേ മലിന ജലം ഒഴുക്കി വിടുന്നുണ്ടോ ഇല്ലയോ എന്ന് ഉറപ്പിക്കാൻ കഴിയുള്ളൂ, അല്ലാത്ത പക്ഷം ആരാണ് ഒഴുക്കി വിടുന്നത് എന്ന് അറിയാൻ കഴില്ല എന്നും ചോദിച്ചാൽ ഞങ്ങൾ അല്ല എന്ന മറുപടിയാണ് ഓരോ സ്ഥാപനമുടമകളും പറയുന്നത് എന്ന് നാട്ടുകാർ പറയുന്നു.

തോടിന് സമീപം തമാസിക്കുന്ന വീട്ടുകാരുടെ കിണറുകളിലേക്കും മലിന ജലം ലയിച്ചു ചേരുന്നത് കാരണം വീട്ടുകാർക്കും വെള്ളം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇത് കാരണം പല വീട്ടുകാരും മാറിത്താമസിക്കുകയാണ്. തോടിന് സമീപം ഉള്ള പള്ളിയുടെ കിണർ ഇത് കാരണം മണ്ണിട്ട് മൂടി പകരം മറ്റൊരു സ്ഥലത്ത് കിണർ കുഴിക്കേണ്ട സാഹചര്യമാണുണ്ടായത്.സമീപത്തുള്ള മദ്രസയിൽ പഠിക്കുന്ന വിദ്യാർത്ഥികളും ഇതിന്റെ രൂക്ഷഗന്ധം കാരണം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

ഈ മാലിന്യം കലർന്ന വെള്ളത്തിൽ കൊതുക് മുട്ടയിട്ടു വളരുന്നത് കൊണ്ട് അഞ്ഞൂറ് മീറ്റർ ചുറ്റളവിൽ വരെ കൊതുക് ശല്യം രൂക്ഷമായത് കാരണം രാത്രികളിൽ വീട്ടുകാർക്ക് സ്വസ്ഥമായി ഉറങ്ങാൻ പോലും പറ്റാത്ത സാഹചര്യമാണ്. അത് പോലെ മദ്രസയിലെ വിദ്യാർത്ഥികൾക്കും കൊതുകിന്റെ ശല്യം കാരണം ശാന്തമായി പഠിക്കാനും പറ്റുന്നില്ല.
പലരും പല രോഗങ്ങൾ കാരണം ബുദ്ധിമുട്ടിലാണ്.
രൂക്ഷമായ ഗന്ധവും കൊതുകിന്റെ ശല്യവും ഇനി എത്ര കാലം സഹിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

ഫോട്ടോ:
1) മലിനമായ തോട്

2)തോട്ടിലേക്ക് മാലിന്യം തള്ളുന്നത്തിനെതിരെ പ്രതിഷേധിച്ചു നാട്ടുകാർ അടച്ച താഴെ ഓമശ്ശേരിയിലെ തോട്.

Post a Comment

Previous Post Next Post