തിരുവമ്പാടി : 
സെപ്റ്റ് (സ്പോർട്സ് ആൻഡ് എജ്യുക്കേഷൻ പ്രമോഷൻ ട്രസ്റ്റ്) ഫുട്ബോൾ വടക്കൻ മേഖല ഫെസ്റ്റിൽ കണ്ണൂർ മമ്പുറം ഹയസെക്കൻഡറി സ്കൂൾ സെൻ്റർ ജേതാക്കളായി. കാസർകോട് ചിറ്റാരിക്കൽ സി ഡി എ സെൻ്റർ രണ്ടാം സ്ഥാനം നേടി. കോഴിക്കോട് കൂടരഞ്ഞി അർജുന സെൻ്റർ മൂന്നാം സ്ഥാനം നേടി.   

തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ ഫെസ്റ്റിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ടീമുകളാണ്  പങ്കെടുത്തത്.   

  തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ മാത്യു പല്ലാട്ട് വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.  സ്കൂൾ മാനേജർ ഫാ.തോമസ് നാഗപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഫിറോസ് ഖാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് വട്ടപറമ്പിൽ, പഞ്ചായത്ത് അംഗങ്ങളായ ബിജു എണ്ണാർ മണ്ണിൽ, മറിയാമ്മ ബാബു, സെപ്റ്റ് സംസ്ഥാന കോ ഓർഡിനേറ്റർ വി.എ. ജോസ്, സ്കൂൾ പ്രിൻസിപ്പൽ വിപിൻ എം. സെബാസ്റ്റ്യൻ, സിസ്റ്റർ ദീപ, കായിക പരിശീലകരായ കെ.എം. തോമസ്, സെൽന ബോബി, പി ടി എ പ്രസിഡൻ്റ് സജി പുതുപറമ്പിൽ, സംഘാടക സമിതി ഭാരവാഹികളായ തോമസ് വലിയ പറമ്പൻ, അമല വർഗീസ്, സി.കെ സുരേന്ദ്രൻ, നജ്മുദ്ദീൻ, ബൈജു കുന്നുംപുറത്ത് എന്നിവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم