കൂടരഞ്ഞി:
ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഫർണിച്ചറുകൾ നൽകി.
കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷററും, ഗ്രാമപഞ്ചായത്ത് അംഗവുമായ ആദർശ് ജോസഫിൽ നിന്നും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ പി.കെ ദിവ്യ ഫർണിച്ചറുകൾ ഏറ്റുവാങ്ങി.
ഡി.വൈ.എഫ്.ഐ മേഖല പ്രസിഡണ്ട് കെ.കെ വിപിൻ, അധ്യക്ഷത വഹിച്ചു. കുടുംബ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ ബി ശ്രീജിത്ത്, ഡി.വൈ.എഫ്.ഐ ഭാരവാഹികളായ മുഹമ്മദ് ഫാരിസ്, ഡോഫിൻ തോമസ്, അഖിൽ ബാബു, ബിനിൽ ബാലൻ, സനോജ് ജോർജ്ജ് എന്നിവർ സംസാരിച്ചു.

Post a Comment