തിരുവമ്പാടി : 
പുതുവത്സര ആഘോഷം പുതിയ ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമൊപ്പം ആഘോഷിച്ച് വേറിട്ട കാഴ്ചയൊരുക്കി തിരുവമ്പാടിയിലെ ഹരിത കർമ്മ സേനാംഗങ്ങൾ.

ആരോഗ്യം ആനന്ദം 'വൈബ് ഫോർ വെൽനെസ്' പരിപാടിയുടെ ഭാഗമായി പുതുവർഷത്തിൽ 'മാറാം ആരോഗ്യ ശീലങ്ങളിലേക്ക്' എന്ന പ്രതിജ്ഞയും നല്ല ശീലം നല്ല ആരോഗ്യം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സും ജീവിതശൈലി രോഗനിർണയ ക്യാമ്പും നടത്തി. 

പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ മാത്യു പല്ലാട്ട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

വൈസ് പ്രസിഡണ്ട് പി ആർ അജിത, വാർഡ് മെമ്പർമാരായ ബിന്ദു ജോൺസൺ, സരസ്വതി വർഗീസ്, ടി കെ ശിവൻ, ബിജു എണ്ണാറമണ്ണിൽ, സോണി മണ്ഡപത്തിൽ, സജ്ന , മറിയാമ്മ വർക്കി ,ഷീബ പ്രകാശ് ,ഷീന ജോസഫ് എബ്രഹാം, റിനി എന്നിവർ സംസാരിച്ചു.

പരിപാടിക്ക് അസിസ്റ്റൻറ് സെക്രട്ടറി ബൈജു തോമസ്, ജൂനിയർ സൂപ്രണ്ട് റീന സി എം , ഹെൽത്ത് ഇൻസ്പെക്ടർ അയന എസ് എം ,സെൽവകുമാർ കെ കെ ,വി ഇ ഒ റഫ്നാ ഇ കെ , സീനിയർ ക്ലാർക്ക് ഷിനോയ് കെ ബി, ലിസമ്മ ,ഹരിത കർമ്മ സേന പ്രസിഡണ്ട് ശാന്തകുമാരി,സെക്രട്ടറി ബിനി,ആശവർക്കർ പുഷ്പവല്ലി
എന്നിവർ നേതൃത്വം നൽകി.
ആഘോഷ പരിപാടിക്ക് മാറ്റുകൂട്ടുന്നതിനായി കലാപരിപാടികളും സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

Post a Comment

Previous Post Next Post