ഓമശ്ശേരി: ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി  അധ്യക്ഷർ ചുമതലയേറ്റു.ഇന്ന് രാവിലെ പത്തോടെയാണ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തിരഞ്ഞെടുപ്പ് ആരംഭിച്ചത്. 
ക്ഷേമകാര്യം,വികസനകാര്യം, 
ആരോഗ്യം-വിദ്യാഭ്യാസ കാര്യം എന്നീ സ്റ്റാന്റിംഗ് കമ്മിറ്റികളാണ് തിരഞ്ഞെടുത്തത്. 

ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായി 15ആം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 
മുനവ്വർ സാദത്ത് പുനത്തിൽ,
വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചേയർ പേഴ്സനായി 22 ആം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഷാഹിന റഹ്മത്ത്,ആരോഗ്യ  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചേയർ പേഴ്സനായി 10 ആം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മിനി ദാസ് എന്നിവരാണ് ചുമതലയേറ്റത്. മൂവരും മുസ്ലിം ലീഗ് അംഗങ്ങളാണ്.

ഫോട്ടോ:
1) മുനവ്വർ സാദത്ത് പുനത്തിൽ 
2) ശാഹിന റഹ്മത്ത് 
3) മിനി ദാസ്

Post a Comment

أحدث أقدم