_വ്യാപക ക്രമക്കേട്; ഉദ്യോഗസ്ഥരിൽ നിന്ന് പിടിച്ചെടുത്തത് 16,50,000 രൂപ_

‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ KSEB ഓഫീസുകളിലെ വിജിലൻസ് മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഉദ്യോഗസ്ഥരിൽ നിന്നും 16,50,000 രൂപ പിടിച്ചെടുത്തു. കരാർ നൽകുന്നതിൽ വിജിലൻസ് ക്രമക്കേട് കണ്ടെത്തി.‘ഓ​പ​റേ​ഷ​ൻ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട്​’ എ​ന്ന പേ​രി​ൽ 70 സെ​ക്ഷ​ൻ ഓ​ഫി​സു​ക​ളി​ലാണ്​ പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

പ​ല​യി​ട​ത്തും ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യാ​ണ്​ സൂ​ച​ന. ക​രാ​ർ ​​ജോ​ലി​ക​ളു​ടെ ടെ​ൻ​ഡ​ർ അ​നു​വ​ദി​ക്കു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ വ്യാ​പ​ക ക്ര​മ​ക്കേ​ടും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും ന​ട​ന്നു​വ​രു​ന്ന​താ​യി വി​ജ​ല​ൻ​സി​ന്​ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ക​രാ​റു​കാ​രി​ൽ​നി​ന്ന് ക​മീ​ഷ​ൻ ഇ​ന​ത്തി​ൽ പ​ണം​പ​റ്റു​ന്ന ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ക​രാ​ർ പ്ര​വ​ർ​ത്തി​ക​ളി​ൽ യ​ഥാ​വി​ധി പ​രി​ശോ​ധ​ന ന​ട​ത്താ​തെ ബി​ൽ മാ​റി പ​ണം അ​നു​വ​ദി​ക്കു​ന്ന​താ​യി വി​വ​രം കി​ട്ടി.ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ൾ വി​ജി​ല​ൻ​സ്​ സം​ഘം പ​രി​ശോ​ധി​ച്ചു.

"ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം ക​ണ​ക്കാ​ക്കു​ന്ന​തി​നു​ള്ള മീ​റ്റ​ർ റീ​ഡി​ങ്ങി​ൽ കൃ​ത്രി​മം ന​ട​ത്തി അ​ന​ധി​കൃ​ത കി​ഴി​വു​ക​ൾ ന​ൽ​ക​ൽ, ഇ​ത് ക​ണ്ടെ​ത്താ​തി​രി​ക്കാ​ൻ എ​ന​ർ​ജി മീ​റ്റ​റു​ക​ൾ ത​ക​രാ​റി​ലാ​ക്കു​ക​യോ ത​ക​രാ​റാ​യ​താ​യി കാ​ണി​ച്ച് മാ​റ്റി​സ്ഥാ​പി​ക്കു​ക​യോ ചെ​യ്യ​ൽ എ​ന്നി​വ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളി​ലും അ​ന്വേ​ഷ​ണം ന​ട​ത്തി. ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്താ​ൻ അ​ടി​യ​ന്തി​ര പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ന​ട​ത്താ​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ മ​നോ​ജ് എ​ബ്ര​ഹാ​മാ​ണ്​ നി​ർ​ദേ​ശം നൽകിയത്.

Post a Comment

Previous Post Next Post