തിരുവമ്പാടി : 
ശാരീരിക- മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്കായി സി എം സി സന്യാസിനി സമൂഹം - സ്നേഹസംഗമം എന്ന പേരിൽ   സംഘടിപ്പിച്ച സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ, നാടക മത്സരത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച മുക്കം തൊണ്ടിമ്മൽ സാൻജോ പ്രതീക്ഷാ ഭവൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സംസ്ഥാനത്തെ 20 ജില്ലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത കലോത്സവം തൃശ്ശൂർ ജില്ലയിലെ മുള്ളൂർക്കര കാർമൽ മൗണ്ട് സ്പെഷ്യൽ സ്കൂളിൽ വെച്ചാണ് നടന്നത്. ദൈവദാസി  മദർ മേരി സെലിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ഈ സംസ്ഥാനതല കലാമേളയിൽ 
തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൂൾ അധ്യാപിക സി. ഉദയ (സി.എം.സി) രചന നിർവഹിക്കുകയും, ജയേഷ് സ്രാമ്പിക്കൽ സംവിധാനം ചെയ്യുകയും ചെയ്ത നാടകമാണ് സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനം നേടിയത്.

Post a Comment

Previous Post Next Post