ഓമശ്ശേരി: തൂങ്ങംപുറം ബാഖിയാത്ത് കൾച്ചറൽ സെന്റർ നാടിന് സമർപ്പിച്ചു. മത-സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ ജാമിഅഃ മർകസ് ഡയരക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. അബൂഹാജി പുള്ളിപ്പൊയിൽ അധ്യക്ഷത വഹിച്ചു. ബാഖിയാത്ത് പ്രിൻസിപ്പാൾ അശ്റഫ് സഖാഫി വെണ്ണക്കോട് ആമുഖ പ്രഭാഷണം നടത്തി.ലിന്റോ ജോസഫ് എം.എൽ.എ മുഖ്യാതിഥിയായി.തിരുവമ്പാടി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് സി.കെ.ഖാസിം, ഡി.സി.സി എക്സിക്യൂട്ടീവ് മെമ്പർ എം.ടി അഷ്റഫ് വിശിഷ്ടാതിഥികളായിരുന്നു. സമാപന പ്രാർത്ഥനയ്ക്ക് ഖാസിം തങ്ങൾ വലിയോറ നേതൃത്വം നൽകി.
കൗൺസിലർമാരായ എം.കെ. മുനീർ മുത്താലം, അബ്ദുൽ അസീസ് വാർപ്പിൽ,കേരള മുസ്ലിം നാസർ സഖാഫി കരിറ്റിപ്പറമ്പ്,സി.കെ. ഹുസൈൻ നൈബാരി, അബൂബക്കർ സഖാഫി വെണ്ണക്കോട്, ഒ.എം. ബഷീർ സഖാഫി മുണ്ടുപാറ, ജബ്ബാർ സഖാഫി സർക്കാർ പറമ്പ്, റസാഖ് സഖാഫി കുളങ്ങര, അസ്ഹറുദ്ദീൻ സഖാഫി, അസീസ് മുസ്‌ലിയാർ അമ്പലക്കണ്ടി, അബ്ദുസലാം സഖാഫി, കെ. അബ്ദുറഹിമാൻ ഹാജി വെണ്ണക്കോട് സംബന്ധിച്ചു. ഹമീദ് ടി. സ്വാഗതവും മൊയ്തീൻകുട്ടി മുസ്‌ലിയാർ നന്ദിയും പറഞ്ഞു.

ഫോട്ടോ:
തൂങ്ങംപുറം ബാഖിയാത്ത് കൾച്ചറൽ സെന്റർ സമർപ്പണ സമ്മേളനം മർകസ് ഡയരക്ടർ ജനറൽ സി മുഹമ്മദ്‌ ഫൈസി ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post