തിരുവമ്പാടി :
പുല്ലൂരാംപാറ സെൻറ് ജോസഫ്സ് യുപി സ്കൂളിൻ്റെ എഴുപത്തിനാലാം വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് മുകാല അധ്യക്ഷത വഹിച്ച യോഗത്തിന് സീനിയർ അസിസ്റ്റന്റ് അബ്ദുൽ റഷീദ് സ്വാഗതമാശംസിച്ചു. താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.
സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ സിബി കുര്യാക്കോസിനെ ചടങ്ങിൽ ആദരിച്ചു. വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശന കർമ്മം വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഫിറോസ് ഖാൻ നിർവഹിച്ചു.
വാർഡ് മെമ്പർ ജോഷി പുല്ലുകാട്ട്, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോളി ജോസഫ്, പിടിഎ പ്രസിഡന്റ് സോണി മണ്ഡപത്തിൽ, എം പി ടി എ ചെയർപേഴ്സൺ ജിൻസ് മാത്യൂ, അധ്യാപക പ്രതിനിധി പിന്റോ തോമസ് , സ്കൂൾ ലീഡർ ഹെൽഗ മരിയ ജിൻസ്, വിദ്യാർത്ഥി പ്രതിനിധി മിറൽ എലിസബത്ത് സജി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് മറുപടി പ്രസംഗം നടത്തി.സ്റ്റാഫ് സെക്രട്ടറി റോഷിയ ജോസഫ് ചടങ്ങിനു നന്ദി പ്രകാശിപ്പിച്ചു. വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് നടന്ന കലാസന്ധ്യ കുട്ടികളുടെ മികവാർന്ന കലാപ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമായി.

إرسال تعليق