താമരശ്ശേരി:
അമ്പത് വർഷം പൂർത്തീകരിക്കുന്ന അമ്പായത്തോട് എ എൽ പി സ്‌കൂളിൽ ഗോൾഡൻ ജൂബിലി ആഘോഷത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം അയ്യൂബ് കാറ്റാടി ഉദ്‌ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ജബ്ബാർ മാളിയേക്കൽ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം അഖിൽ എൻ,ഹെഡ് മാസ്റ്റർ കെ കെ മുനീർ,എ ടി ഹാരിസ്,കെ ആർ രാജൻ,കെ സി ബഷീർ,അൻഷാദ് മലയിൽ,കെ ആർ ബിജു,കെ കെ ജലീഷ് വി ഹാജറ,എ ടി ബേനസീറ എന്നിവർ പ്രസംഗിച്ചു.
നാല് മാസം നീണ്ടു നിൽക്കുന്ന വിപുലമായ ആഘോഷപരിപാടികൾക്ക് യോഗത്തിൽ തീരുമാനമായി.
സാംസ്‌കാരിക ഘോഷയാത്ര,മെഡിക്കൽ ക്യാമ്പ്, ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ പ്രദർശനം,ഭക്ഷ്യമേള,
പൂർവ്വ അധ്യാപക പൂർവ്വ വിദ്യാർത്ഥി സംഗമം,കലാ കായിക മത്സരങ്ങൾ,സാംസ്‌കാരിക സമ്മേളനം തുടങ്ങിയ പരിപാടികൾക്കുള്ള സമയക്രമം പ്രഖ്യാപിച്ചു.
സ്വാഗത സംഘം ഭാരവാഹികളായി അയ്യൂബ് കാറ്റാടി (ചെയർമാൻ),എ ടി ഹാരിസ് (ജനറൽ കൺവീനർ), കെ കെ ജലീഷ് (ട്രെഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

Post a Comment