താമരശ്ശേരി :
മലയോര മേഖലയിലെ സാധാരണക്കാരായ ജനങ്ങളുടെ ആശ്രയമായ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പുതിയ ഭരണസമിതിയുടെ ഇടപെടലിൻ്റെ ഭാഗമായി സായാഹ്ന ഒ.പി. ആരംഭിച്ചു.താലൂക്ക്ആശുപത്രിയെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ ഏറെ കാലത്തെ മുറവിളിക്കാണ് ബ്ലോക്ക് പഞ്ചായത്തിൻ്റെ പുതിയ തീരുമാനപ്രകാരം പരിഹാരമായത്.
വൈകുന്നേരം 3 മണി മുതൽ രാത്രി 8.30 വരെയാണ് സായാഹ്ന ഒ.പിയിൽ ഡോക്ടറുടെ സേവനം ലഭിക്കുക. ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതിയിൽ ഉൾപെടുത്തി ഫണ്ട് ലഭ്യമാക്കിയാണ് ഡോക്ടറുടെ വേതനം നൽകുന്നത്.
സായാഹ്ന ഒ.പിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അംബിക മംഗലത്ത് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.സി.ഹുസൈൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.ടി വനജ, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മൈമൂന ഹംസ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോബി ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.ഗിരീഷ്കുമാർ, ആമിന, ബുഷ് ഹത്ത്, ബ്ലോക്ക് ഡെവലപ്പ്മെൻറ് ഓഫീസർ അബ്‌ദുൽ റഹീം, എ.കെ.കൗസർ മാസ്റ്റർ,കെ.വി.വി.ഇ എസ് താമരശ്ശേരി യൂണിറ്റ് പ്രസിഡൻ്റ് പി.സി.അഷ്റഫ്, ടി.ആർ.ഓമനക്കുട്ടൻഹാരിസ് അമ്പായത്തോട്, ഡോ.നഈം അലി,
പി.സുന്ദരൻ, റാഷി താമരശ്ശേരി തുടങ്ങിയവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഗോപാലകൃഷ്ണൻ സ്വാഗതവും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി.സാദിഖ് നന്ദിയും പറഞ്ഞു.

Post a Comment