കട്ടിപ്പാറ: നിയോജകമണ്ഡലത്തിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ 2021–22 വർഷത്തെ അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം പൂർത്തീകരിച്ച കട്ടിപ്പാറ ചമൽ അംബേദ്കർ നഗറിന്റെ ഉദ്ഘാടനം നാളെ നടക്കും.

പട്ടികജാതി–പട്ടികവർഗ്ഗ വികസന പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു അംബേദ്കർ നഗർ പരിസരത്ത് വച്ച് ഉദ്ഘാടനം നിർവഹിക്കും.
ഉദ്ഘാടന യോഗത്തിൽ ഡോ. എം.കെ മുനീർ എം.എൽ.എ അധ്യക്ഷത വഹിക്കും.

2021–22 വർഷത്തെ പദ്ധതിയിൽ ഏകദേശം ഒരു കോടി രൂപ വിനിയോഗിച്ചാണ് അംബേദ്കർ നഗറിലെ വിവിധ വികസന പ്രവർത്തികൾ പൂർത്തീകരിച്ചത്. വീടുകളുടെ റിപ്പയർ, ഗതാഗത സൗകര്യ വികസനം, സംസ്കാരിക നിലയ നിർമാണം, പരിസര സൗന്ദര്യവൽക്കരണം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പ്രധാന പ്രവർത്തികൾ. സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കാൻ സാധിച്ചതായും എം.എൽ.എ അറിയിച്ചു.


Post a Comment

أحدث أقدم