നെല്ലിപ്പൊയിൽ:
നെല്ലിപ്പോയിൽ വില്ലേജിലെ ,എട്ട് , ഒൻപത്, പതിനോന്ന്, വാർഡുകൾ കോടഞ്ചേരി വില്ലേജിൽ ചേർക്കുവാനും പകരം കോടഞ്ചേരി വില്ലേജിലെ ഒന്ന്,രണ്ട്, മൂന്ന്, വാർഡുകൾ നെല്ലിപ്പോയിൽ വില്ലേജിൽ ലയിപ്പിച്ച് വില്ലേജ് അതിർത്തികൾ പുനക്രമീകരിച്ച് നെല്ലിപ്പോയിൽ വില്ലേജിനെ പൂർണ്ണമായും ഒരു വനാധിഷ്ടിത വില്ലേജ് ആക്കി മാറ്റി റെഡ് കാറ്റഗറിയിൽ ഉൾപ്പെടുത്താൻ ചില തല്പരകക്ഷികൾ സർക്കാരിൽ നല്കിയ അപേക്ഷയിൽ സർക്കാർ പ്രാഥമിക നടപടികൾ തുടങ്ങിയതിൽ പ്രതിക്ഷേധിച്ച് നെല്ലിപ്പോയിൻ ഓയിസ്ക ഇൻ്റ്ർ നാഷണൽലും, ആരാമം സ്വയംസഹായ സംഘടനയും ചേർന്ന് നെല്ലിപ്പോയിൽ വില്ലേജ് ഓഫിസിലേക്ക് പ്രതിക്ഷേധമാർച്ച് സംഘടിപ്പിച്ചു. പ്രസ്തുത അപേക്ഷയിൻ മേൽ സർക്കാർ സ്വീകരിച്ച വില്ലേജ് പുനക്രമീകരണ പ്രാഥമിക നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കണം എന്നും. മേൽവിഷയത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും . അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾ തുടർന്നും നടത്തുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
സമരത്തൽ ഓയിസ്ക ട്രഷറർ ജിജി കുരുവിക്കടയിൽ സ്വഗതം പറഞ്ഞു.ഓയിസ്ക പ്രസിഡൻ്റ് സാബു അവണൂർ അദ്ധ്യക്ഷനായ ചടങ്ങിൽ, ആരാമം സ്വയം സഹായ സംഘം പ്രസിഡൻ്റ് ശ്രി ജോയി നൂറാനാനിയിൽ പ്രതിക്ഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.കോടഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീ.വിൽസൺ തറപ്പേൽ ശ്രീ ജോസഫ് മൂത്തേടത്ത്, ശ്രീ പോൾസൺ അറക്കൽ, ശ്രീ ജോസ് ഐരാറ്റിൽ, ശ്രീ ആൻ്റണി നീറ് വേലിൽ, ശ്രീ സണ്ണി തടത്തേൽ ശ്രീ സേവ്യർ കിഴക്കേകുന്നേൽ എനിവർ പ്രതിക്ഷേധ മാർച്ചിന് ആശംസ അറിയിച്ച് സംസാരിച്ചു ശ്രീ സിബി അവണ്ണൂർ പ്രതിക്ഷേധ മാർച്ചിന് നന്ദി അറിയിച്ചു.

Post a Comment