കോഴിക്കോട് : 
ഒരു നിമിഷം കൊണ്ട് വീടകങ്ങളിലേക്ക്
വീണുപോയ ജീവിതങ്ങൾക്ക് കൈതാങ്ങാകുവാൻ സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവർ ജാതി, മത, വർഗ വ്യാത്യാസങ്ങളെല്ലാം മറന്ന് 
ഹോപ്പത്തോൺ
മൊബിലിറ്റി വാക്കിനായി ചരിത്രമുറങ്ങുന്ന 
കോഴിക്കോട് കടപ്പുറത്ത്
 ഒന്നിച്ചപ്പോൾ ഞമ്മളെ കോഴിക്കോടിൻ്റെ വേറിട്ട കാഴ്ചകളിലൊന്നായത് മാറി.
 ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ തിരുവമ്പാടിയിലെ പുന്നക്കലില്‍ തുടങ്ങുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സൗജന്യ റിഹാബിലിറ്റേഷന്‍ സെന്ററായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റീഹാബിലിറ്റേഷന്‍ എക്‌സലന്‍സ് (ഐ.ആര്‍.ഇ) ശിലാസ്ഥാപനത്തിൻ്റെ മുന്നോടിയായാണ്
 ഹോപ്പത്തോണ്‍ മൊബിലിറ്റി വാക്ക് നടത്തിയത്.
വരൂ... അവര്‍ക്കൊപ്പം നടക്കാം' എന്ന മുദ്രാവാക്യവുമായി
 നടന്ന വാക്കത്തോണില്‍ വീല്‍ ചെയറിലുള്ള
ഭിന്ന ശേഷിക്കാർ, സാമൂഹ്യ പ്രവര്‍ത്തകര്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി സമൂഹത്തിൻ്റെ നാനാ തുറകളിലുള്ള ആയിരങ്ങൾ പങ്കാളികളായി.
ബീച്ചിലെ  രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച വാക്കത്തോൺ
ഒരു കിലോ മീറ്റർ നടന്ന് 
 ഫ്രീഡം സ്‌ക്വയറില്‍ സമാപിച്ചു. 
വിജിലൻസ് സ്പെഷൽ സെൽ എസ്.പി കെ. പി അബ്ദുൽ റസാഖ് ഫ്ലാഗ് ഓഫ് ചെയ്തു.  ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് ട്രസ്റ്റ് പ്രസിഡന്റ് കെ.വി നിയാസ്,  സെക്രട്ടറി എം.കെ നൗഫൽ, ഐ.ആര്‍.ഇ  ചെയര്‍മാന്‍ കെ.എം അഷ്‌റഫ്,  കണ്‍വീനര്‍ സി. മുഹമ്മദ് മിറാഷ്, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ മജീദ് പുളിക്കല്‍, കണ്‍വീനര്‍ സിദ്ദീഖ് തിരുവണ്ണൂര്‍ തുടങ്ങിയവർ നേതൃത്വം നൽകി.  
സമാപന സമ്മേ ളനത്തിൽ

ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ. കെ. പി ഹുസൈൻ മുഖ്യാതിഥിയായി. ടി.സി. ഗ്രൂപ്പ് ചെയർമാൻ ടി.സി. അഹമ്മദ്, മൊയ്തീൻ കോയ ബാബു (കെൻസ),ആർ. ജയന്ത് കുമാർ, ജാബിർ വാഴക്കാട് കെയർ ഹോം പ്രതിനിധികളായ മുഹമ്മദ്, ബഷീർ എന്നിവർ സംസാരിച്ചു.
120 കോടി രൂപ ചിലവില്‍ തിരുവമ്പാടിയില്‍ നിര്‍മിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ എക്സലൻസി (ഐ. ആർ. ഇ)ൻ്റെ ശിലാസ്ഥാപനം വരുന്ന 15ന് വൈകീട്ട് മൂന്നിന് തിരുവമ്പാടി പുന്നക്കലിൽ നടക്കും. പ്രിയങ്ക ഗാന്ധി എം.പിയാണ് ചടങ്ങിൽമുഖ്യാതിഥിയായി എത്തുന്നത്. വൈകല്യമുള്ളവര്‍ക്കും അപകടബാധിതര്‍ക്കും ദീര്‍ഘകാല ചികിത്സ ആവശ്യമുള്ളവര്‍ക്കും പ്രതീക്ഷയുടെ പുതിയ വഴികള്‍ തുറക്കുന്ന ഈ സൗജന്യ ജീവ കാരുണ്യ പ ദ്ധതി, ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഒരു സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ നടപ്പിൽ വരുന്നത്.

Ph : 9947991428
       9539114106

Post a Comment

Previous Post Next Post