ഓമശ്ശേരി: എസ് എസ് എഫ് വെളിമണ്ണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘അൽ ബിദായ’ മുതഅല്ലിം സംഗമം നടത്തി.വെളിമണ്ണ ഇസ്ലാമിക് സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന സംഗമം മഹല്ല് പ്രസിഡന്റ് ഇ കെ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.ഹാഫിള് കുഞ്ഞിമുഹമ്മദ്‌ മുസ്ലിയാർ മെമ്മോറിയൽ ഹിഫ്ളുൽ ഖുർആൻ കോളേജ് പ്രിൻസിപ്പാൾ ഹാഫിള് മുബാറക് സഖാഫി കൊല്ലം പ്രാർത്ഥന നിർവഹിച്ചു.എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ സെക്രട്ടറി ബദ്റുൽ മുനീർ സഖാഫി വെളിമണ്ണ അധ്യക്ഷത വഹിച്ചു.എസ് എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സ്വാദിഖ്‌ അഹ്സനി പെരുമുഖം ക്ലാസെടുത്തു.കേരളത്തിലെ വ്യത്യസ്ത ക്യാമ്പസുകളിൽ പഠിക്കുന്ന മുതഅല്ലിമീങ്ങൾ പങ്കെടുത്തു. എസ് വൈ എസ് വെളിമണ്ണ യൂണിറ്റ് വൈസ്പ്രസിഡന്റ് നാഫിഹ് നൂറാനി വെളിമണ്ണ ചർച്ച നിയന്ത്രിച്ചു. എസ് എസ് എഫ് കൂടത്തായി സെക്ടർ ജനറൽ സെക്രട്ടറി അലിഫവാസ്, സെക്രട്ടറി സിനാൻ ടി കെ സംബന്ധിച്ചു. എസ് എസ് എഫ് കൂടത്തായി സെക്ടർ പ്രസിഡന്റ് അഡ്വ.ത്വാഹ മുസ്സമ്മിൽ നൂറാനി സ്വാഗതവും എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ സെക്രട്ടറി കൗസർ വെളിമണ്ണ നന്ദിയും പറഞ്ഞു.

ഫോട്ടോ:
എസ് എസ് എഫ് വെളിമണ്ണ യൂണിറ്റ് മുതഅല്ലിം സംഗമത്തിൽ എസ് എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സ്വാദിഖ്‌ സഖാഫി പെരുമുഖം ക്ലാസെടുക്കുന്നു.

Post a Comment

Previous Post Next Post