ചമൽ : ചുണ്ടൻകുഴി വിഷ്ണുമായ ദേവസ്ഥാന മഹോത്സവത്തിന് കൊടിയേറി. വിശേഷാൽ പൂജകൾക്ക് ശേഷം മഠാധിപതി സി.കെ. രവീന്ദ്രൻ കൊടിയുയർത്തി.

തിറ മഹോത്സവം 2026 മാർച്ച് 4 (കുംഭം 20) ബുധനാഴ്ച ഭക്തിപൂർവ്വം നടക്കും.
പുലർച്ചെ 4 മണിക്ക് ഗണപതി ഹോമം, ത്രികാലപൂജ, അർച്ചന, കാഴ്ചവരവ് എന്നിവയോടെ ചടങ്ങുകൾ ആരംഭിക്കും. ഉച്ചയ്ക്ക് 1 മണിക്ക് സമൂഹസദ്യയും തുടർന്ന് 2 മണിക്ക് ഗുരുദേവൻ വെള്ളാട്ടും നടക്കും. പൂക്കുട്ടിച്ചാത്തൻ തിറ, താലപ്പൊലി എഴുന്നള്ളിപ്പ്, ഭഗവതി, ഗുളികൻ, തീക്കുട്ടിച്ചാത്തൻ, കരിയാത്തൻ,കരികുട്ടിച്ചാത്തൻ, ചൂട്ടുകളി, പറക്കുട്ടിച്ചാത്തൻ, കരിങ്കാളിയമ്മ, മലങ്കുറത്തിയമ്മ, ഉമ്മത്ത്കാളി, മലക്കാരി, കരിവില്ലി എന്നിവയുടെ തിറകളും തിളച്ച ഗുരുതിയും മഹോത്സവത്തിന്റെ ഭാഗമായി അരങ്ങേറും.


ഉത്സവകമ്മറ്റി പ്രസിഡന്റ് പി.എം. രാമൻകുട്ടിയും സെക്രട്ടറി എം.പി. പ്രേമൻ എന്നിവർ കൊടിയേറ്റ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
നിരവധി ഭക്തജനങ്ങൾ പങ്കെടുത്ത കൊടിയേറ്റത്തോടെ ദേവസ്‌ഥാന മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം കുറിച്ചു.

Post a Comment

Previous Post Next Post