കണ്ണോത്ത് : ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ എസ് യു ഗുണ്ടാ സംഘം ആക്രമിച്ച് പരിക്കേല്പിച്ചതിൽ പ്രതിഷേധിച്ചു കണ്ണോത്ത് അങ്ങാടിയിൽ സി പി ഐ എം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കോർണർ യോഗവും നടത്തി.
കെ എ ജോൺ മാസ്റ്റർ അധ്യക്ഷനായ യോഗത്തിൽ സുബ്രഹ്മണ്ണ്യൻ മാണിക്കൊത്ത് സ്വാഗതം പറഞ്ഞു.
ലോക്കൽ സെക്രട്ടറി കെ എം ജോസഫ് മാസ്റ്റർ ഉത്ഘാടനം ചെയ്തു. എം എം സോമൻ, റെജി ടി എസ്, രജനി സത്യൻ, ബിന്ദു റെജി, ലിൻസ് വർഗീസ്, നൗഷാദ് എം പി, എ ആർ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

إرسال تعليق