മുക്കം: തിരുവമ്പാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി
ലിൻ്റോ ജോസഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മുക്കത്ത് വിദ്യാർത്ഥി റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.
എൽ.ഡി.എസ്.എഫ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മത്തായി ചാക്കോ സ്മാരക മന്ദിരത്തിൽ നിന്നാരംഭിച്ച വിദ്യാർഥി റാലി മുക്കം നഗരം ചുറ്റി ആലിൻ ചുവട്ടിൽ സമാപിച്ചു. മലയോര മേഖലയിലെ വിവിധ ക്യാമ്പസുകളിൽ നിന്നുള്ള ഒട്ടേറെ വിദ്യാർഥികൾ പങ്കെടുത്ത റാലിയിൽ ലിൻ്റോ ജോസഫും പങ്കെടുത്തു. ലിൻ്റോ ജോസഫിനെ വിജയിപ്പിക്കണമെന്ന മുദ്രാവാക്യം വിളികളോടെ നടന്ന റാലി ആവേശക്കാഴ്ചയായി.
തുടർന്ന് നടന്ന പൊതുയോഗം എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം ഫസൽ ഷെരീഫ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് അർജുൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ഫിദ, അജയ് എന്നിവർ നേതൃത്വം നൽകി.
തിരുവമ്പാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി
ലിൻ്റോ ജോസഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം എൽ.ഡി.എസ്.എഫ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി
മുക്കത്ത് നടത്തിയ വിദ്യാർത്ഥി റാലി.

إرسال تعليق