ഇറാനിലെ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ലക്ഷ്യങ്ങള്‍ ഏകദേശം പൂര്‍ത്തിയായതായും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇറാന്‍ ഭരണകൂടവുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. ഹോര്‍മൂസ് കടലിടുക്കിനെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ അതിന്റെ സുരക്ഷ ഏറ്റെടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

ഇറാന് എതിരായ യുദ്ധത്തില്‍ നിന്ന് അമേരിക്ക പിന്മാറുന്നതിന്റെ സൂചനകളാണ് ട്രംപിന്റെ വാക്കുകളിലുള്ളത്. ലക്ഷ്യം പൂര്‍ത്തീകരിച്ചെന്നാണ് ട്രംപിന്റെ അഭിപ്രായം. ഇറാനുമായി ചര്‍ച്ചയ്ക്ക് തയാറെന്നന്നാണ് പ്രഖ്യാപനം. ഹോര്‍മുസ് വഴി ചരക്കുനീക്കം നടത്തുന്ന രാജ്യങ്ങള്‍ തന്നെ കടലിടുക്കിന്റെ സുരക്ഷ ഏറ്റെടുക്കട്ടെ എന്നും ട്രംപ് പറഞ്ഞു. ഇറാന്‍ ഭരണകൂടവുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ശത്രുപക്ഷത്തെ പൂര്‍ണ്ണമായും തകര്‍ക്കുന്ന ഘട്ടത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ട്രംപിന്റെ വിശദീകരണം. ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാന്‍ സൈന്യത്തെ അയക്കാന്‍ മടിക്കുന്ന നാറ്റോ സഖ്യകക്ഷികളുടെ നിലപാട് ‘ഭീരുത്വമെന്നും ട്രംപ് വിമര്‍ശിച്ചു.

അതേസമയം സൗദിക്ക് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായി. 59 ഡ്രോണുകള്‍ തകര്‍ത്തെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തുര്‍ക്കിക്കും ഒമാനും എതിരായ ആക്രമണങ്ങളില്‍ പങ്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ .
 


Post a Comment

Previous Post Next Post