കോടഞ്ചേരി :
മന്ത്രി കെ ബി ഗണേഷ് കുമാർ രാജിവെക്കണമെന്നും ഗണേഷ് കുമാറിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും സ്ത്രീവിരുദ്ധ നിലപാട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി.
മന്ത്രിയുടെ ഭാര്യ തന്നെ ആരോപണം ഉന്നയിച്ചിട്ടും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും സിപിഎം വനിതാ നേതാക്കൾ മൗനം വെടിഞ്ഞ് മുഖ്യമന്ത്രിയുടെയും മന്ത്രിയുടെ നിലപാട് തിരുത്താത്തതിൽ ദുരൂഹതയുണ്ടെന്ന് പ്രതിഷേധ പ്രകടനക്കാർ ആരോപിച്ചു.
പൊതുസമ്മേളനം കർഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, റോയി കുന്നപ്പള്ളി, ബാബുപട്ടരാട്, ഫ്രാൻസിസ് ചാലിൽ, നാസർ പി പി, ബിജു ഓത്തിക്കൽ, വിൽസൺ തറപ്പിൽ, ഷിജു കൈതക്കുളം ജോസൂട്ടി പെരുമ്പള്ളി, ദിവാകരൻ ചാറുവേലി, ബിബി തിരുമല എന്നിവർ പ്രസംഗിച്ചു.

Post a Comment