ഓമശ്ശേരി: ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും വർഷങ്ങളോളം വെണ്ണക്കോട് വാർഡ്‌ മെമ്പറുമായിരുന്ന പരേതനായ പി.പി മൊയ്തീൻ കുട്ടി മാസ്റ്ററുടെ സമരണാർത്ഥം ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണസ്മിതി വെണ്ണക്കോട്‌ വാർഡിലെ മരുതക്കോട്- തടത്തുമ്മൽ റോഡിന്‌ അദ്ദേഹത്തിന്റെ നാമധേയം നൽകാൻ തീരുമാനിച്ചു.നാമം ആലേഖനം ചെയ്ത്‌ സ്ഥാപിച്ച ബോർഡ്‌ ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയർപേഴ്സൺ മിനി ദാസൻ ഉദ്ഘാടനം ചെയ്തു.

മുൻ ഭരണ സമിതി അംഗങ്ങളായ യൂനുസ് അമ്പലക്കണ്ടി,പി.അശോകൻ,മുക്കം നഗരസഭ കൗൺസിലർമാരായ വി.അബ്ദുല്ലക്കുട്ടി,ശരീഫ് വെണ്ണക്കോട്,വി.പി.അബൂബക്കർ എന്ന മാനുട്ടി ഹാജി,പി.പി ഹുസൈൻ ഹാജി,റസാഖ് മാസ്റ്റർ തടത്തിമ്മൽ,ഇമ്പിച്ചമ്മദ്‌ ഹാജി,എം.അബൂബക്കർ, എം.പി.ആലി,പി.പി.മരക്കാർ ഹാജി, ടി.അഷ്റഫ്,കെ.കെ.വേലായുധൻ,കെ.കെ.റഹീം,എം.പി.അബൂബക്കർ,ഹംസ ഹാജി,ടി.കെ.അഷ്റഫ്,ടി.ഉമർ,പി.പി.ആലി,ടി.ഹമീദ്, ടി.മുനീബ് എന്നിവർ സംസാരിച്ചു.

ഫോട്ടോ:മരുതക്കോട്‌-തടത്തുമ്മൽ റോഡിന് പി.പി മൊയ്തീൻ കുട്ടി മാസ്റ്ററുടെ നാമധേയം നൽകി സ്ഥാപിച്ച ബോർഡ് ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയർപേഴ്സൺ മിനി ദാസൻ ഉൽഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم