കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് പരിധിയിൽ ആൾ താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ കാട് പിടിച്ച് വന്യജീവികൾ വിഹരിക്കുന്നത് മൂലം ജനങ്ങളുടെ സ്വര്യജീവിതം തടസ്സപ്പെടുന്ന സാഹചര്യത്തിൽ കാടുകയറി കിടക്കുന്ന സ്വകാര്യ പറമ്പുകൾ കാട് വെട്ടി വൃത്തിയാക്കണമെന്നും ഭൂമിയിലെ അടിക്കാടുകൾ 15 ദിവസത്തിനകം വെട്ടിത്തെളിക്കാത്ത പക്ഷം ഇത്തരം ഭൂമികളിലെ അടിക്കാടുകൾ ഗ്രാമപഞ്ചായത്ത് വെട്ടിത്തെളിക്കുന്നതും ആയതിന് ചെലവാകുന്ന തുകയും ഗ്രാമപഞ്ചായത്ത് നിശ്ചയിക്കുന്ന പിഴത്തുകയും റവന്യൂ റിക്കവറി നടപടികളിലൂടെ ഈടാക്കുന്നതാണ് എന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

إرسال تعليق