കോടഞ്ചേരി :
ഇടതുപക്ഷ ജനധിപത്യ മുന്നണി കൺവെൻഷൻ കണ്ണോത്ത് അങ്ങാടിയിൽ നടത്തി.
ജോണി താഴത്തുവീട്ടിൽ അധ്യക്ഷനായ യോഗത്തിൽ കെ എം ജോസഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു. 

എൻ സി പി ജില്ലാ സെക്രട്ടറി പി പി ജോയ് ഉദ്ഘാടനം ചെയ്തു. 
കേരളത്തിലെ ഏറ്റവും മികച്ച സ്കോർ നേടിയ  എം എൽ എ  ലിന്റോ ജോസഫിന്റെ സുധീഷ് കുമാർ വരച്ച ചിത്രം ഏരിയ സെക്രട്ടറി വി കെ വിനോദ് അനാച്ഛാദനം ചെയ്തു.

 ചിത്രകാരൻ സുധീഷ് കുമാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു. 
ഏരിയ സെക്രട്ടറി വി കെ വിനോദ്, ദീപു പ്രേംനാഥ്, കെ എ ജോൺ മാസ്റ്റർ, സുബ്രഹ്മണ്യൻ, എന്നിവർ യോഗത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

വികസനത്തിന്‌ ഒരു വോട്ട്

തിരുവമ്പാടി മണ്ഡലം ഇന്നുവരെ കണ്ടിട്ടില്ലാത്ത വികസനം തുരംഗ പാത ഉൾപ്പടെയുള്ള ഗതാഗത സൗകര്യ വികസനം മുതൽ വ്യക്തികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തൽ വരെയുള്ള എല്ലാ തുറയിലും വിവേചനരഹിതമായ വികസനത്തിൻ്റെ തേരോട്ടം നടത്താൻ ലിൻ്റോ ജോസഫിന് സാധിച്ചു എന്നത് ഇനിയും കാലത്തിനനുസരിച്ച് നേടിയെടുക്കാനുള്ള വികസനങ്ങൾ സാധ്യമാക്കാൻ
കക്ഷി രാഷ്ട്രീയ ഭേദമെന്യേ വികസനത്തിന്‌ ഒരു വോട്ട് നൽകുവാൻ കൺവെൻഷൻ ആഹ്വാനം ചെയ്തു.

Post a Comment

Previous Post Next Post