രജിസ്ട്രേഷൻ തുടങ്ങി ഓൺലൈനിൽ മേയ് ഒന്ന് വരെ അപേക്ഷിക്കാം.

ഐ.ടി, ഇ-ഗവേണൻസ് മേഖലകളിലും മറ്റും സിസ്റ്റംസ് മാനേജർ, ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, ആപ്ലിക്കേഷൻസ് ഡെവലപ്പർ മുതലായ ഐ.ടി പ്രഫഷനിലേക്ക് നയിക്കുന്ന മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) കോഴ്സ് പഠിക്കാൻ രാജ്യത്തെ മുൻനിര സ്ഥാപനങ്ങളായ എൻ.ഐ.ടികളിലും എ.ഐ.ഐ.ടികളിലും മികച്ച അവസരം. ജൂൺ ആറിന് നടത്തുന്ന എൻ.ഐ.ടി-എം.സി.എ കോമൺ എൻട്രൻസ് ടെസ്റ്റ് (നിംസെറ്റ്-2026) വഴി പ്രവേശനം നേടാം. കേരളത്തിൽ കോഴിക്കോട്ട് മാത്രമാണ് പരീക്ഷാകേന്ദ്രം. വിവരണ പത്രിക https://nimcet.admissions.nic.inൽ. മേയ് ഒന്നുവരെ അപേക്ഷിക്കാം.

സീറ്റുകൾ ● ആകെ 1300. എൻ.ഐ.ടി-തിരുച്ചിറപ്പള്ളി -115, അഗർത്തല -60, അലഹബാദ് -116, ഭോപാൽ -115, ഡൽഹി -15, ജംഷഡ്പുർ -115, കുരുക്ഷേത്ര -106, റായ്പുർ -110, മേഘാലയ -20, പട്ന (ഡേറ്റാ സയൻസസ് ആൻഡ് ഇൻഫർമാറ്റിക്സ്)- 80 + (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഇന്റർനെറ്റ് ഓഫ് തിങ്സ്) -80, ഭോപാൽ -90, ഐ.ഐ.ഐ.ടി -വഡോധര (ഗാന്ധിനഗർ കാമ്പസ്) 120 + (ഇന്റർനാഷനൽ കാമ്പസ്) -90.

അഖിലേന്ത്യ ക്വോട്ടയിൽ ഉൾപ്പെടുന്ന സീറ്റുകളാണിത്. സംസ്ഥാനാടിസ്ഥാനത്തിൽ പ്രത്യേക സീറ്റുകളില്ല. ചില എൻ.ഐ.ടികളിൽ സ്വാശ്രയ സീറ്റുകളുമുണ്ട്.

പ്രവേശന യോഗ്യത ● മാത്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി ബിരുദം അല്ലെങ്കിൽ ബി.ഇ/ബി.ടെക് മൊത്തം 60 ശതമാനം മാർക്കിൽ/6.5 സി.ജി.പി.എയിൽ കുറയാതെ വിജയിക്കണം. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 55 ശതമാനം മാർക്ക്/6.0 സി.ജി.പി.എ മതി. അവസാനവർഷ യോഗ്യതാ 
പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 2026 സെപ്റ്റംബർ 30നകം യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.

അപേക്ഷാ ഫീസ് ● 2500 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 1250 രൂപ മതി.

പരീക്ഷ ● കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ മാത്തമാറ്റിക്സ്, അനലിറ്റിക്കൽ എബിലിറ്റി ആൻഡ് ലോജിക്കൽ റീസണിങ്, കമ്പ്യൂട്ടർ അവയർനെസ്, ജനറൽ ഇംഗ്ലീഷ് വിഷയങ്ങളിലായി 120 മൾട്ടിപ്ൾ ചോയ്സ് ചോദ്യങ്ങളുണ്ടാവും. രണ്ടുമണിക്കൂർ സമയം. മൊത്തം 1000 മാർക്ക്. നെഗറ്റിവ് മാർക്കുണ്ട്.

പ്രവേശനം ● നിംസെറ്റ്-2026 റാങ്കുകാർക്ക് ജൂൺ 30 മുതൽ ജൂലൈ മൂന്ന് വരെ നടത്തുന്ന കൗൺസലിങ്, ചോയ്സ് ഫില്ലിങ്, രജിസ്ട്രേഷൻ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി പങ്കെടുക്കാവുന്നതാണ്. നിംസെറ്റ് റാങ്കും ഇൻസ്റ്റിറ്റ്യൂട്ട് ഓപ്ഷനും കണക്കിലെടുത്താണ് പ്രവേശനം.



 

Post a Comment

Previous Post Next Post