കോടഞ്ചേരി: 
കോടഞ്ചേരി  ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള വരവുകളും  ചെലവ് കണക്കുകൾ ഉൾപ്പെടുത്തിയുള്ള വാർഷിക ബഡ്ജറ്റ് ഭരണസമിതി യോഗം അംഗീകാരം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യയുടെ അധ്യക്ഷതയിൽ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച ബഡ്ജറ്റ് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വൈസ് പ്രസിഡണ്ടുമായ അലക്സ് തോമസ് ചെമ്പകശ്ശേരി  അവതരിപ്പിച്ചു.

  44, 78,93,231 രൂപ വരവും വിവിധ പദ്ധതികളുടെ നിർവഹണത്തിനും ക്ഷേമ പെൻഷനുകൾ ശമ്പളം അനുബന്ധ ചെലവുകൾ ഉൾപ്പെടെ 43,29,24,091 രൂപ ചെലവും നിക്കി ബാക്കിയായി 1,49,69,140 നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന മിച്ച ബഡ്ജറ്റ് ആണ് പാസാക്കിയത്.        

കോടഞ്ചേരി ഗ്രാമപഞ്ചായത്തിന് ശിശു സൗഹൃദം ഭിന്നശേഷി സൗഹൃദം വയോജന സൗഹൃദം സ്ത്രീ സൗഹൃദം കാർഷിക മേഖലയിലെ വൈവിധ്യവൽക്കരണം ഗ്രാമീണ ടൂറിസം പ്രോത്സാഹന പ്രവർത്തനങ്ങൾ എന്നിവയ്ക്ക് മുൻതൂക്കം നൽകി കൊണ്ടുള്ള വിവിധങ്ങളായ പദ്ധതി നിർദേശങ്ങളാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് 17.2 കോടി രൂപയുടെ വാർഷിക പദ്ധതി പ്രവർത്തനങ്ങൾക്ക് ജില്ലാ ആസൂത്രണ സമിതിയിൽ നിന്നും അംഗീകാരം ലഭ്യമാക്കി. കേന്ദ്ര സംസ്ഥാന സർക്കാർ ബജറ്റ് വിഹിതങ്ങൾ സമയബന്ധിതമായി ഗ്രാമപഞ്ചായത്തുകൾക്ക് ലഭ്യമാക്കാത്തത് ഗ്രാമപഞ്ചായത്തിന് സുഖമായി നടത്തിപ്പിന് തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എങ്കിലും തനത് വരുമാനം വർദ്ധിപ്പിച്ച് ക്ഷേമ പ്രവർത്തനങ്ങൾക്കും സ്വയംതൊഴിൽ സംരംഭങ്ങൾക്കും ക്ലീൻ ഗ്രീൻ കോടഞ്ചേരി ക്യാമ്പയിൻ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ജൈവ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് ഹരിത കർമ്മ സേനയ്ക്കും ആയി പുതിയ സ്ഥലം ലഭ്യമാക്കൽ,പുതിയ ഗ്രൗണ്ടുകൾ നിർമ്മിക്കൽ കാട്ടു മൃഗ  ശല്യത്തിന് ശാശ്വത പരിഹാരമായ സോളാർ ഫെൻസിങ്ങുകൾ സ്ഥാപിക്കാൻ ഹണി മ്യൂസിയം പൂർത്തീകരണം, പതങ്കയം തൂക്കുപാലം പൂർത്തീകരണം തേവർമല വാച്ച് ടവർ നിർമാണം സ്ത്രീകൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൽ ഉൾപ്പെടെ 189 പ്രോജക്ടുകൾക്കായി 17.2 കോടി രൂപയും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ 6 കോടി രൂപയും സാമൂഹ്യ സുരക്ഷാ പെൻഷനുകൾ നൽകുവാനായി 14.9 കോടി രൂപയും ഭരണ നിർവഹന  ചെലവുകൾക്കായി 3.2 കോടി രൂപയും ബഡ്ജറ്റ് വിഹിതമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 15-ാം ധനകാര്യ കമ്മീഷനിലെ കേന്ദ്ര ആവിഷ്കൃത വിഹിതം വരുന്ന സാമ്പത്തിക വർഷത്തേക്ക് ലഭ്യമാകുന്നതിൻ്റ കണക്കുകൾ ലഭ്യമാകാത്തതിനാൽ ആയവ ഒഴിവാക്കിയാണ് വാർഷിക ബജറ്റ് അവതരിപ്പിച്ചത്.  

ബജറ്റ് ചർച്ചയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ ക്ഷേമകാര്യ സ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാൻ വിൻസൻറ് വടക്കേമുറി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ   മിനി സണ്ണി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റോയി കുന്നപ്പള്ളി, ജോബി ജോസഫ്, റൂബി തമ്പി, വിൽസൺ തറപ്പേൽ, ബാബു പട്ടരാട് , റെജി തമ്പി, സത്യൻ ചോലയിൽ , സി കെ ചന്ദ്രൻ, ജിജി എലുവാലുങ്കൽ, ബേബി വളയത്തിൽ, ബിന്ദു ജോർജ്, ജ്യോതി സന്തോഷ്, സജിനി രാമൻകുട്ടി, റീന ബിജു, സെക്രട്ടറി സീനത്ത് കെ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Post a Comment

أحدث أقدم