കോടഞ്ചേരി
സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ( CRIF) ഉപയോഗിച്ച് നവീകരിച്ച ഓമശേരി - ശാന്തിനഗർ - കോടഞ്ചേരി - പുലിക്കയം - പുല്ലൂരാംപാറ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈൻ ആയി നിർവ്വഹിച്ചു.

 തോട്ടുമുഴിയിൽ നടന്ന ചടങ്ങിന് ലിൻ്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സത്യൻ ചോലയിൽ,റൂബി തമ്പി, പൊതുമരാമത്ത്, ദേശീയപാത ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.

ഉദ്ഘാടനത്തിൻ്റെ ഭാഗമായി ലിൻ്റോ ജോസഫ് എംഎൽഎ യുടെ നേതൃത്വത്തിൽ 
നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് ഷോ സംഘടിപ്പിച്ചു.നാടിൻ്റെ വികസന പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്തി ഉദ്ഘാടന പരിപാടികൾ ബഹിഷ്‌കരിക്കുന്നത് ശരിയായ നിലപാടല്ല എന്ന് എംഎൽഎ പറഞ്ഞു.


സെൻട്രൽ റോഡ് ഇഫ്രാസ്‌ട്രക്ചർ ഫണ്ടുകൾ തിരുവമ്പാടി മണ്ഡലത്തിൽ അനുവദിക്കപ്പെട്ടത് ഇടതുപക്ഷ സർക്കാരും എംഎൽഎയും ഉള്ള നാളുകളിൽ മാത്രമാണ്.

2006 -11 കാലഘട്ടത്തിൽ എരഞ്ഞിമാവ് - മാവൂർ റോഡ്, നെല്ലിക്കാപറമ്പ് എയർപോർട്ട് റോഡ്, 2016- 21 കാലഘട്ടത്തിൽ അഗസ്ത്യൻമുഴി - കുന്നമംഗലം റോഡ് , നോർത്ത് കാരശ്ശേരി - കക്കാടംപൊയിൽ റോഡ് , 2021-26 കാലഘട്ടത്തിൽ ഓമശ്ശേരി - കോടഞ്ചേരി - പുല്ലൂരാംപാറ റോഡ്, അടിവാരം നൂറാംതോട് റോഡ്, ഫാത്തിമ എസ്റ്റേറ്റ് - തോട്ടുമുക്കം - പത്തനാപുരം റോഡ്, ആർഇസി  - മുത്തേരി- തിരുവമ്പാടി റോഡ് തുടങ്ങിയവ  ഇടതുപക്ഷ എംഎൽഎമാർ അനുവദിച്ചതാണെന്നും മറ്റാർക്കും അതിൽ അവകാശമില്ല എന്ന് അദ്ദേഹം കൂട്ടി ചേർത്തു.


Post a Comment

Previous Post Next Post