തിരുവമ്പാടി:
പ്രവൃത്തി പൂർത്തിയാക്കിയ കൈതപ്പൊയിൽ കോടഞ്ചേരി - തമ്പലമണ്ണ് - തിരുവമ്പാടി - അഗസ്ത്യൻമുഴി റോഡിലൂടെ ഉദ്ഘാടന ദിവസം തന്നെ കെ.എസ്.ആർ.ടി.സി ബസ് സർവ്വീസുകൾ വയനാട് ഭാഗത്ത് നിന്നും, മഞ്ചേരി തൃശൂർ ഭാഗത്തേക്കും, കോഴിക്കോട് ഭാഗത്തേക്കും സർവ്വീസ് തുടങ്ങണമെന്ന് ഗതാഗത വകുപ്പ് മന്ത്രിയോടും, എം എൽ എ യോടും കേരള കോൺഗ്രസ്(എം) തിരുവമ്പാടി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് ടി. എം ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ജോയി മ്ളാക്കുഴി അദ്ധ്യക്ഷതവഹിച്ചു.
സിജോ വടക്കൻ തോട്ടം, ജോസഫ് പൈമ്പിള്ളി, വിൽസൺ താഴത്ത് പറമ്പിൽ, സണ്ണി പുതുപറമ്പിൽ, അനേക് തോണിപ്പാറ,ദിനീഷ് കൊച്ചുപറമ്പിൽ, ആൻസി സെബാസ്റ്റ്യൻ, സുബിൻ തയ്യിൽ, അനിൽ പുതുപറമ്പിൽ, ബെന്നി കാരിക്കാട്ട്, സുനിൽ തട്ടാരു പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

Post a Comment