റിയാദ്:
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ സുരക്ഷയും സമാധാനവും ശക്തമാക്കുന്നതിനുള്ള ചർച്ചകൾക്കായി സൗദി അറേബ്യയുടെ നേതൃത്വത്തിൽ അറബ്-ഇസ്‌ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ നിർണ്ണായക കൺസൾട്ടേറ്റീവ് യോഗം ഇന്ന് വൈകുന്നേരം റിയാദിൽ നടക്കും.
ബുധനാഴ്ച (മാർച്ച് 18) വൈകുന്നേരം തലസ്ഥാനമായ റിയാദിൽ വെച്ച് ഈ മന്ത്രിതല യോഗം നടക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്ഥിരത നിലനിർത്തുന്നതിനും ആവശ്യമായ പിന്തുണയും സഹകരണവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ യോഗം സംഘടിപ്പിക്കുന്നത്. പ്രമുഖ അറബ്-ഇസ്‌ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കുകയും നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്യും.

Post a Comment