തിരുവമ്പാടി:-ഉമ്മൻചാണ്ടി കൾച്ചറൽ ഫോറം തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ ഏറ്റവും നല്ല തെങ്ങ് കർഷകനുള്ള ഒന്നാം സ്ഥാനം നേടിയ ശ്രീ ഡൊമിനിക് മണ്ണു കുശുമ്പിൽ, വാഴകൃഷിക്ക് (സ്വർണ്ണ മുഖി) രണ്ടാം സ്ഥാനം നേടിയ കർഷകൻ ശ്രീ ഫിലിപ്പ് പാമ്പാറ, എന്നിവരെ വീട്ടിൽ ചെന്ന് ആദരിച്ചു. കർഷകർ ഈ നാടിൻറെ നട്ടെല്ല് ആണെന്നും പുതുതലമുറയ്ക്ക് നിരവധി കാര്യങ്ങൾ ഇവരിൽ നിന്നും കണ്ടുപഠിക്കാൻ ഉണ്ടെന്നും, സാമ്പത്തിക ലാഭം ഉണ്ടാക്കുക എന്നതിലുപരി മണ്ണിനെയും കാലാവസ്ഥയെയും അറിഞ്ഞ് നാട്ടറിവുകളെ ചേർത്തുപിടിച്ചുകൊണ്ടുള്ള ഈ കർഷകരുടെ രീതി പുതുതലമുറയ്ക്ക് ആവേശം പകരുന്നതാണ് എന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് യുഡിഎഫ് ചെയർമാൻ ടി.ജെ .കുര്യാച്ചൻ അഭിപ്രായപ്പെട്ടു.
ഉമ്മൻചാണ്ടി കൾച്ചറൽ ഫോറം ചെയർമാൻ ശ്രീ.പി സിജുമാസ്റ്റർ അധ്യക്ഷത വഹിച്ചു.
ടോമി കൊന്നക്കൽ, ബിജു എണ്ണാർ മണ്ണിൽ , മറിയാമ്മ ബാബു, ടി എൻ സുരേഷ്, പൗളിൻ മാത്യു,മേഴ്സി പുളിക്കാട്ടിൽ, ലിബിൻ മണ്ണും പ്ലാക്കൻ, പുരുഷൻ നെല്ലിമൂട്ടിൽ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം കൊടുത്തു

Post a Comment