തിരുവമ്പാടി:
മലയോര മേഖലയിൽ ഡെങ്കിപ്പനി, മലമ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത പ്രത്യേക സാഹചര്യത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്കുമായി 12 ഇന കർമ്മപദ്ധതി നടപ്പിലാക്കും.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ഇൻറർ സെക്ടറൽ മീറ്റിംഗ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡൻറ് പി ആർ അജിത അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ഫിറോസ്ഖാൻ ആരോഗ്യ ജാഗ്രത 2026 ലോഗോ പ്രകാശനം ചെയ്തു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശരത് ലാൽ സ്വാഗതം പറഞ്ഞു.
മെഡിക്കൽ ഓഫീസർ ഡോ. സ്മിത എ റഹ്മാൻ 'പകർച്ചവ്യാധികളും പ്രതിരോധ മാർഗങ്ങളും' എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു.
12 ഇന കർമ്മ പദ്ധതി ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ അവതരിപ്പിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ മനോജ് സെബാസ്റ്റ്യൻ,
വാർഡ് മെമ്പർമാരായ ബോസ് ജേക്കബ്, ടി കെ ശിവൻ, മറിയാമ്മ ബാബു, ജോഷി പുല്ലുകാട്ട്, സരസ്വതി , സജ്‌ന മുഹമ്മദാലി, കെ.ഷീന, സോണി മണ്ഡപത്തിൽ, എസ്സ് ജയപ്രസാദ്, റിനി കെബി, പി ടിഷീബ, ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ.സീമ, വെറ്ററിനറി മെഡിക്കൽ ഓഫിസർ ഡോ. ജയശ്രി , പ്രധാന അധ്യാപിക റഹ്‌ന ,ഐസിഡിഎസ് സൂപ്പർ വൈസർ ചഷമ ചന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഗണേശ് ബാബു, ജോയി മ്ലാങ്കുഴി, മോയിൻ കാവുങ്ങൽ, സിഡിഎസ്സ് ചെയർപേഴ്‌സൺ റംല ചോലക്കൽ, എസ്സ് എം അയന
എന്നിവർ സംസാരിച്ചു.


Post a Comment