കൂടരഞ്ഞി:
കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ ആനക്കല്ലുംപാറയിൽ പുലിയും പന്നിയും കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി.   

 ഇവിടെയെത്തിയ യാത്രക്കാർ രൂക്ഷമായ ദുർഗ ഗന്ധമുണ്ടായതിനെ തുടർന്ന് കിണർ പരിശോധിച്ചപ്പോഴാണ് പുലിയേയും പന്നിയേയും ചത്ത നിലയിൽ കണ്ടെത്തിയത്.

വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയാണന്ന് സ്ഥിരീകരണം നടത്തി തുടർനടപടികളിലേക്ക് കടന്നു.

ആർജെഡി നേതാക്കൾ സ്ഥലം സന്ദർശിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ജിമ്മി ജോസ് പൈമ്പിള്ളിൽ, ആർജെഡി നേതാക്കളായ വിൽസൺ പുല്ലുവേലിൽ, ജോൺസൺ കുളത്തിങ്കൽ, ജോളി പൈക്കാട്ട് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാൻ വനംവകുപ്പ് അടിയന്തിര ഇടപെടൽ നടത്തണമെന്ന് നേതാക്കൾ  ആവശ്യപ്പെട്ടു.

പടം :പുലിയും പന്നിയും കിണറ്റിൽ ചത്ത നിലയിൽ

Post a Comment

Previous Post Next Post