കോടഞ്ചേരി :
കോടഞ്ചേരി
ഇളക്കി മറിച്ച് എൽ.ഡി.എഫ് പഞ്ചായത്ത് റാലി ശ്രദ്ധേയമായി.
സിപിഐ(എം) കേന്ദ്ര കമ്മിറ്റിയംഗവും എം.പി യുമായ ജോൺ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്തു.
ലിന്റോ മുന്നോട്ട് വച്ച 3875 കോടി രൂപയുടെ വികസന പദ്ധതികൾ മറ്റൊരു മണ്ഡലത്തിനും അവകാശവാദം ഉന്നയിക്കാൻ കഴിയാത്ത നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
യു ഡി എഫ് മുന്നോട്ട് വയ്ക്കുന്ന പക്ഷപാതപരമായ രാഷ്ട്രീയം സമൂഹത്തിന് വലിയ ആഘാതമേൽപ്പിക്കുന്നതും അപകടകരവുമാണെന്ന് അദ്ദേഹം വിമർശിച്ചു.
വികസനം മുൻനിർത്തിയും നാടിന്റെ സമാധാനം മുൻനിർത്തിയും ലിന്റോ ജോസഫിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
യോഗത്തെ എൽ ഡി എഫ് കൊടഞ്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് സെക്രട്ടറി ഷിജി ആന്റണി സ്വാഗതം പറഞ്ഞു.
എൽ ഡി എഫ് ചെയർമാൻ ഷാജി മുട്ടത്ത് അധ്യക്ഷത വഹിച്ചു. സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി വിശ്വനാഥൻ എൽ ഡി എഫ് തിരുവമ്പാടി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവീനർ സഖാവ് വി. കെ വിനോദ് സി പി ഐ എം ഏരിയ കമ്മറ്റി മെമ്പർമാരായ സഖാക്കൾ നാസർ കൊളായി, ജോർജ് കുട്ടി വിളക്ക് ക്കുന്നേൽ,പുഷ്പ സുരേന്ദ്രൻ ലോക്കൽ സെക്രട്ടറി മാരായ സഖാക്കൾ എ. എസ് രാജു, കെ. എം ജോസഫ് മാസ്റ്റർ, പി. ജെ ജോൺസൻ, ആർ ജെ ഡി നേതാവ് ചാക്കോ വർഗീസ്, സഹകരണ ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത്ത്, കേരള കോൺഗ്രസ് നേതാവ് ജോസ് ഐരാറ്റിൽ എന്നിവർ റാലിക്ക് നേതൃത്വം കൊടുത്തു എൻ സി പി ജില്ലാ പ്രസിഡന്റ് പി. പി ജോയി നന്ദി പറഞ്ഞു.



Post a Comment