മുക്കം : ബിജെപിക്ക് രാജ്യത്തിൻ്റെ ഭരണഘടനയിൽ വിശ്വാസമില്ലെന്നും അവർക്ക് തനതായൊരു ഭരണഘടനയുണ്ടെന്നും അതിൽ
ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും
ഇടമില്ലെന്നും ആർജെഡി അഖിലേന്ത്യ വർക്കിംഗ് പ്രസിഡണ്ട് തേജസ്വി യാദവ്.
മതത്തിൻ്റെയും സമുദായത്തിൻ്റെയും പേരിൽ ജനതയെ വേർതിരിക്കുന്ന
ബിജെപിടെ ഭരണഘടന
സവർണ്ണർക്ക് വേണ്ടിയുള്ളതാണെന്നും
അദ്ധേഹം ആരോപിച്ചു.
തിരുവമ്പാടി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ലിൻ്റോ ജോസഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മുക്കത്ത് സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.
കെ.മോഹനൻ അധ്യക്ഷത വഹിച്ചു.
കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനും
ന്യായമായ അവകാശങ്ങളെ അവഗണിക്കുന്നതിനും ഇടയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പിണറായി സർക്കാരിന് സാധിച്ചുവെന്നും അദ്ധേഹം പറഞ്ഞു.
വയനാട് ദുരന്ത ബാധിതർക്ക് സർക്കാർ നിർമിച്ച ടൗൺഷിപ്പ് താൻ കണ്ടുവെന്നും മാതൃകാപരമാണെന്നും രാജ്യത്ത് മറ്റൊരിടത്തും സർക്കാർ ദുരന്ത ബാധിതർക്ക് ഇത്തരമൊരു ടൗൺഷിപ്പ് നിർമിച്ച് നൽകില്ലെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. സ. ടി.വിശ്വനാഥൻ തേജസ്വി യാദവിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
വി.കെ.വിനോദ്, എം.വി.ശ്രേയാംസ് കുമാർ, വി.വസിഫ്, അനു ചാക്കോ, വി.കുഞ്ഞാലി, വർഗീസ് ജോർജ്, മുക്കം മുഹമ്മദ്, ലിൻ്റോ ജോസഫ്, ടി.എംജോസഫ്, കെ.പി.ചാന്ദ്നി, ഗുലാം ഹുസൈൻ കൊളക്കാടൻ, പി.എം തോമസ്, പി.കെ.കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.
മുക്കത്ത് നടന്ന എൽ.ഡി.എഫ് പൊതുയോഗത്തിൽ തേജസ്വി യാദവ് കാണികളെ അഭിവാദ്യം ചെയ്യുന്നു



إرسال تعليق