കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ
മെയിൻ സെന്റർ ആയുഷ്മാൻ ആരോഗ്യ മന്ദിരത്തിന്റെ നേതൃത്വത്തിൽ കരിങ്കുറ്റി ഒന്നാം വാർഡിൽ മഴക്കാലപൂർവ്വ ശുചീകരണ ക്യാമ്പയിന് തുടക്കം കുറിച്ചു. 

മഴക്കാല രോഗങ്ങൾ പ്രതിരോധിക്കുന്നതിനായി സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങളോടൊപ്പം ഉറവിടം തേടി ക്യാമ്പയിനും നടത്തി.



വാർഡ് മെമ്പർ രത്നാ രാജേഷ് ഉദ്ഘാടനം നിർവഹിച്ചു പരിപാടിക്ക് നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി. ശ്രീജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ആദിഷ്, ഷിജു പി. ജേക്കബ് എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

ആശാ പ്രവർത്തകർ, അംഗനവാടി ടീച്ചർ, ഹരിത കർമ്മ സേനാംഗങ്ങൾ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ക്യാമ്പയിനിൽ സജീവമായി പങ്കെടുത്തു.

മഴക്കാലത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നത് തടയുന്നതിനായി പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത അധികൃതർ ഓർമ്മപ്പെടുത്തി.

Post a Comment

Previous Post Next Post