താമരശ്ശേരി: എസ് എസ് എഫ് താമരശ്ശേരി ഡിവിഷൻ ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് സമാപിച്ചു. എസ് എസ് എഫ് 54-ാമത് സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് സംഘടിപ്പിച്ചത്. സമസ്ത സെന്റീനറി ആഘോഷങ്ങളുടെ സാഹചര്യത്തിൽ “വിദ്യാർത്ഥികൾ ആസ്വദിച്ച വെളിച്ചം” എന്ന പ്രമേയത്തിൽ ആണ് സമ്മേളനം സംഘടിപ്പിച്ചത്.
ഡിവിഷൻ പ്രസിഡന്റ് ഷുഹൈബ് സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്തു.എസ് എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സഹദ് ഖുതുബി വയനാട് മുഖ്യപ്രഭാഷണം നടത്തി ഉസ്മാൻ ഹിഷാമി, മൻസൂർ സഖാഫി പരപ്പൻപൊയിൽ എന്നിവർ സംസാരിച്ചു . തുടർന് നടന്ന വിദ്യാർത്ഥി റാലിയോട് സമ്മേളനം സമാപിച്ചു ശഫീഖ് സഖാഫി കൈതപൊയിൽ സന്ദേശപ്രഭാഷണം നടത്തി.
ഫോട്ടോ : താമരശ്ശേരി ഡിവിഷൻ ഗ്രാറ്റിറ്റ്യൂഡ് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ: ഏ പി അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു.

إرسال تعليق