ഓമശ്ശേരി:
വെളിമണ്ണ ഇസ്ലാമിക് സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സി എം വലിയുള്ളഹീ ആണ്ടു നേർച്ചക്ക് തുടക്കമായി .ഇന്നലെ വൈകീട്ട് 4:30 ന് മടവൂർ സി എം മഖാമ് സിയാറതോടെ പരിപാടി ആരംഭിച്ചു .തുടർന്ന് 6:00മണിക്ക് വെളിമണ്ണ മഹല്ല് ഖബ്ർ സിയാറത്തും നടന്നു തുടർന്ന് 6:30ന് ഇസ്ലാമിക് സർവീസ് സെന്റ്‌ർ പരിസിരത്ത് സ്വാഗത സംഘം ചെയർമാൻ ടി എ അബ്ദുറഹ്മാൻ കുട്ടി ഹജി പതാക ഉയർത്തി. തുടർന്ന് നടന്ന മതപ്രഭാഷണ വേദി മദ്രസ അസിസ്റ്റന്റ് സ്വദർ മുഅല്ലിം അബ്ദുൽ അസീസ് ഹാറൂനി ഉദ്ഘാടനം ചെയ്തു.എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ സെക്രട്ടറി ബദ്റുൽ മുനീർ സഖാഫി പ്രാർത്ഥന നിർവഹിച്ചു. ടി അബ്ദുറഹ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. മുഹമ്മദ് അസ്ഹരി പേരോട് മുഖ്യ പ്രഭാഷണം നടത്തി.എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ സെക്രട്ടറി അഹ്മദ് കൗസർ എം സി സ്വാഗതവും എസ് എസ് എഫ് കൂടത്തായി സെക്ടർ ജനറൽ സെക്രട്ടറി അലി ഫവാസ് നന്ദിയും പറഞ്ഞു.
ഇന്ന് നടക്കുന്ന സമാപന ദിക്ർ ദുആ ആത്മീയ സമ്മേളനം സി എം വി എം മുഹമ്മദിയ്യ സുന്നി
മദ്രസ സ്വദർ മുഅല്ലിം യൂനുസ് സഖാഫി പയ്യനാട് ഉദ്ഘാടനം ചെയ്യും.അബ്ദുൽ അസീസ് ഹാറൂനി പ്രാർത്ഥന നിർവഹിക്കും.
ഇസ്ലാമിക് സർവീസ് സൊസൈറ്റി പ്രസിഡന്റ് ടി എ അബൂബക്കർ കുട്ടി ഹാജി അധ്യക്ഷനാകും.സൊസൈറ്റി പ്രസിഡന്റ് ഇ കെ മുഹമ്മദ്‌മാസ്റ്റർ സ്വാഗതം പറയും. ദിക്ർ ദുആ ആത്മീയ സമ്മേളനത്തിന് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി നേതൃത്വം നൽകും. തുടർന്ന് അന്നദാനത്തോട് കൂടി പരിപാടി പരിസമാപ്തി കുറിക്കും.
ഫോട്ടോ:
വെളിമണ്ണയിൽ നടന്ന സി എം വലിയുള്ളാഹീ ആണ്ടു നേർച്ചയിൽ മുഹമ്മദ് അസ്ഹരി
പേരോട് മുഖ്യ പ്രഭാഷണം നടത്തുന്നു.

Post a Comment